എറണാകുളം: കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചുവെന്ന ആക്രമിക്കപ്പെട്ട നടിയുടെ പരാതിയ്ക്ക് മറുപടി നൽകി ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ള. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നടിയുടെ പരാതിയ്ക്ക് ബാർ കൗൺസിലിനാണ് അദ്ദേഹം മറുപടി നൽകിയത്.
അഡ്വക്കേറ്റ്സ് ആക്ടിലെ 35ാം ആം വകുപ്പിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കിൽ തെളിവു സഹിതം നൽകണമെന്നും രാമൻ പിള്ള ബാർകൗൺസിലിൽ അറിയിച്ചു. രാമൻ പിള്ളയുടെ മറുപടി ബാർകൗൺസിൽ നടിയ്ക്ക് അയച്ചിട്ടുണ്ട്.
കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നടി അഭിഭാഷകനെതിരെ ഉയർത്തിയിരുന്നത്. ഇതിന് തെളിവുകളും നടി കൈമാറിയിരുന്നു. ഇതോടെയാണ് ബാർകൗൺസിൽ രാമൻ പിള്ളയ്ക്ക് നോട്ടീസ് നൽകിയത്. രാമൻ പിള്ളയ്ക്ക് പുറമേ ഫിലിപ് ടി തോമസ്, സുജേഷ് മോഹൻ, എന്നിവർക്കെതിരെയും നടി പരാതി നൽകിയിരുന്നു.
Comments