തൃക്കാക്കരയിൽ കളളവോട്ടിന് ശ്രമം; ഒരാൾ പോലീസ് പിടിയിൽ; ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് എന്ന് കോൺഗ്രസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിൽ കളളവോട്ടിന് ശ്രമം; ഒരാൾ പോലീസ് പിടിയിൽ; ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് എന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 02:16 pm IST
FacebookTwitterWhatsAppTelegram

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കളളവോട്ടിന് ശ്രമം. ഒരാളെ പോലീസ് പിടികൂടി. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂളിലെ 66ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാനെത്തിയാളെയാണ് പോലീസ് അസ്റ്റ് ചെയ്തത്.

സ്ഥലത്തില്ലാത്ത സഞ്ജു ടിഎം എന്നയാളുടെ പേരിലാണ് കള്ളവോട്ടിന് ശ്രമിച്ചത്. ബൂത്തിലുണ്ടായിരുന്ന എൻഡിഎ, യുഡിഎഫ് പ്രവർത്തകരാണ് കള്ളവോട്ട് ശ്രമം കണ്ടെത്തിയത്. തുടർന്ന് ഇവർ സുരക്ഷാ ചുമതലയിലുളള പോലീസിനെ അറിയിക്കുകയായിരുന്നു. പിറവം പാമ്പാക്കുടി സ്വദേശി ആൽവിനാണ് പിടിയിലായത്. ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവാണെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു

സഞ്ജു മുംബൈയിൽ ജോലിയിലാണ്. സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും പട്ടിക കളളവോട്ട് തടയാനായി നേരത്തെ തന്നെ യുഡിഎഫ് കൈമാറിയിരുന്നതായി മുഹമ്മദ് ഷിയാസ് ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രിയും ഈ പട്ടികകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറാൻ ശ്രമിച്ചിരുന്നെങ്കിലും 66 ാം നമ്പർ ബൂത്തിലെ ഓഫീസർ ഇത് വാങ്ങിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് ഉൾപ്പെടെ പരാതി നൽകിയതായും പട്ടികയും കൈമാറിയതായി അദ്ദേഹം പറഞ്ഞു.

നേരത്തെയും യുഡിഎഫ് ഈ പട്ടിക ജില്ലാ അധികാരികൾക്ക് കൈമാറിയിരുന്നു. കള്ളവോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മണ്ഡലത്തിലെ നസ്രത്തുൽ എൽപി സ്‌കൂളിൽ എൽഡിഎഫ് ചേർത്ത അഞ്ച് കള്ളവോട്ടുകൾ കണ്ടെത്തിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഈ ബൂത്ത് പരിസരത്ത് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

Tags: Electionudfassembly election
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies