തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യാനാ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് കിരീടം ജനം ടിവിക്ക്. കേരളാ കൗമുദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ജനം ടിവി കപ്പുയർത്തിയത്.
https://www.facebook.com/janamtv/videos/539322011006441
തിരുവനന്തപുരത്തെ മാദ്ധ്യമപ്രവർത്തകർക്കായി പ്രസ്‌ക്ലബ് സംഘടിപ്പിച്ച യാനാ ട്രോഫി ഫുട്‌ബോൾ ടൂർണമെന്ററിലാണ് ഇക്കുറി ജനം ടിവിയുടെ മിന്നും പോരാട്ടം. കേരളാ കൗമുദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജനം ടിവിയുടെ വിജയം.

ജനം ടിവിക്ക് വേണ്ടി ജിനേഷ് പനമ്പള്ളി നയിച്ച ടീമിൽ വിനു എസ്, വൈശാഖ്, പ്രവീൺ കുമാർ പി വി , അർജുൻ , സജിത് എസ് , സംഗീത്, ജയകൃഷ്ണൻ , ഗോവിന്ദ് ജി, മനോജ് എന്നിവരാണ് കളിക്കളത്തിൽ ഇറങ്ങിയത്.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
നിറഞ്ഞ ഗ്യാലറിയിൽ മത്സരം ആവേശമായി.കളിയിലെ മികച്ച താരമായത് ജനം ടി വി എച്ച് ആർ പ്രവീണാണ്.

യാനാ ട്രോഫിയും 20000 രൂപയുമടങ്ങുന്നതാണ് ജേതാക്കൾക്കുള്ള ഉപഹാരം. ടൂർണമെന്റിൽ രണ്ടാം സ്ഥാനം കേരള കൗമുദി നേടി. 10000 രൂപയും യാനാ ട്രോഫിയും ജേതാക്കൾക്ക് ലഭിച്ചു. 2022 ലെ യാനാ ട്രോഫി ടൂർണമെന്റ് മൂന്നാം സ്ഥാനവും ട്രോഫിയും 5000 രൂപയും അമൃത എ ടീം സ്വന്തമാക്കി.സെമി ഫൈനലിൽ അമൃത എ ടീമിനെ പരാജയപ്പെടുത്തിയാണ് ജനം ടി വി ഫൈനലിലെത്തിയത്.














