കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകൾ; പ്രതിഷേധവുമായി ബിജെപി; ഹോട്ടലിൽ പോലീസ് പരിശോധന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകൾ; പ്രതിഷേധവുമായി ബിജെപി; ഹോട്ടലിൽ പോലീസ് പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 11:54 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത; ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കൊൽക്കത്ത ന്യൂ മാർക്കറ്റ് പോലീസാണ് കെകെയുടെ മരണത്തിൽ കേസെടുത്തത്. ഗായകന്റെ മുഖത്തും തലയിലും മുറിവുകൾ കണ്ടെത്തിയത് ദുരൂഹത ഉണ്ടാക്കുന്നുണ്ട്.

മൃതദേഹം ഇന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതും ഗായകൻ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും ഗൗനിക്കാത്തിരുന്നതും വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയിരിക്കുകയാണ് ബിജെപി. കെകെയുടെ മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഗുരുദാസ് കോളേജ് ഫെസ്റ്റിലെ സംഗീതപരിപാടിയ്‌ക്ക് ശേഷം മടങ്ങിയ കെ കെ ശാരീരിക അസ്വസ്ഥതകൾ കാരണം ഹോട്ടലിലേക്ക് മടങ്ങുകയും അവിടെ വെച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. ഹോട്ടൽ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കൊൽക്കത്തയിലെ സംഗീതപരിപാടിയ്‌ക്കിടെ നിരവധി തവണ കെകെ അസ്വസ്ഥത പ്രകടപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എസി ഓൺ ചെയ്യാനും വിയർക്കുന്നുവെന്നും കെകെ പരാതിപ്പെടുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെകെ പരിപാടിക്കിടെ സംഘാടകരോടു പരാതിപ്പെട്ടിരുന്നു.ഓഡിറ്റോറിയത്തിലെ ശീതീകരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പരിപാടിക്കിടെ കെകെ വിശ്രമത്തിനായി ഇടവേളയെടുത്തിരുന്നു. ഹോട്ടലിലേക്കു മടങ്ങുമ്പോൾ വാഹനത്തിലെ എസി ഓണാക്കിയപ്പോൾ തണുക്കുന്നുവെന്ന് പറഞ്ഞിരുന്നുന്നതായും വെളിപ്പെടുത്തലുകളുണ്ട്.

Tags: kkSinger KK
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies