തൃക്കാക്കരയിലെ എൽഡിഎഫ് കളളവോട്ട്; ഡിവൈഎഫ്‌ഐ നേതാവ് വോട്ട് ചെയ്യാൻ ശ്രമിച്ചത് തന്റെ പേരിലുളള തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ചെന്ന് സഞ്ജു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിലെ എൽഡിഎഫ് കളളവോട്ട്; ഡിവൈഎഫ്‌ഐ നേതാവ് വോട്ട് ചെയ്യാൻ ശ്രമിച്ചത് തന്റെ പേരിലുളള തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ചെന്ന് സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 01:17 pm IST
Facebook
Twitter
WhatsAppTelegram

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ വ്യാപക കള്ളവോട്ടിന്റെ കൂടുതൽ തെളിവുകൾ ജനം ടിവിയ്‌ക്ക് ലഭിച്ചു. പൊന്നുരുന്നി സികെസി എൽപി സ്‌കൂളിലെ വോട്ടറായ സഞ്ജു ടി എം ന്റെ പേരിൽ ഡിവൈഎഫ്‌ഐ നേതാവായിരുന്നു കള്ളവോട്ട് ചെയ്തത്. യഥാർത്ഥ വോട്ടർ സഞ്ജു ജനം ടിവിയോട് സംസാരിച്ചു.

നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ തനിക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് സഞ്ജു പറയുന്നു. ഇത്തവണ തന്റെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. കഴിഞ്ഞ മൂന്ന് തവണയും വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. ആലപ്പുഴയിൽ ജോലി ചെയ്യുന്ന സഞ്ജുവിന് പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ എത്താൻ സാധിക്കാറില്ലായിരുന്നു. എന്നാൽ അന്നെല്ലാം വോട്ട് ചെയ്യാത്തതിന്റെ പേരിൽ പട്ടികയിൽ നിന്ന് പേര് എടുത്ത് കളഞ്ഞതായിരിക്കും എന്നാണ് വിചാരിച്ചത്. ഇത്തവണ വോട്ട് ചെയ്യാമെന്ന് കരുതി എല്ലാം ശരിയാക്കി വെച്ചു.

തിരഞ്ഞെടുപ്പ് നടന്ന ദിവസം താൻ ആലപ്പുഴയിലായിരുന്നു. വൈകീട്ടാണ് കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. പിറ്റേന്ന് രാവിലെ പത്രം വായിച്ചപ്പോഴാണ് തന്റെ പേരിലാണ് കള്ളവോട്ട് നടന്നതെന്ന് മനസിലായത്. തന്റെ തിരിച്ചറിയൽ കാർഡിലെ ഫോട്ടോ വരെ കള്ളവോട്ട് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു. കള്ളവോട്ട് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ പരിചയമില്ലെന്നും സഞ്ജു പറഞ്ഞു.

ഇലക്ഷൻ ബൂത്തിൽ നിന്ന ഏജന്റിന് സംശയം തോന്നിയതോടെയാണ് ഡിവൈഎഫഅഐ നേതാവിന്റെ കാർഡ് പരിശോധിച്ചത്. ഇത് കള്ളവോട്ടാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമായി. എന്നാൽ കള്ളവോട്ട് ചെയ്തത് പിടികൂടിയപ്പോൾ ഡിവൈഎഫ്‌ഐ നേതാവ് തന്നെ വെറുതെ വിടണമെന്ന് അവിടെയുണ്ടായിരുന്ന ഏജന്റ്മാരോട് പറഞ്ഞതായാണ് വിവരം. ആർക്കും പ്രശ്‌നമില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പറഞ്ഞതായും ഡിഐഎഫ്‌ഐ നേതാവ് പറഞ്ഞു. കള്ളവോട്ടിന് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

എൻഡിഎക്ക് കിട്ടേണ്ട വോട്ടുകളാണ് ഇത്തരത്തിൽ കള്ളവോട്ടിലൂടെ സിപിഎമ്മിലേക്ക് പോയത് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി പ്രവർത്തകർ പറയുന്നു.

Tags: sanjuthrikkakkaravote
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies