അടുത്ത 10-15 ദിവസത്തിനുള്ളിൽ സെൻട്രൽ വിസ്ത അവന്യൂ പുനരുദ്ധാരണം പൂർത്തിയാക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത 10-15 ദിവസത്തിനുള്ളിൽ സെൻട്രൽ വിസ്ത അവന്യൂ പുനരുദ്ധാരണം പൂർത്തിയാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 09:37 pm IST
Facebook
Twitter
WhatsAppTelegram

സെൻട്രൽ വിസ്ത അവന്യൂ നവീകരണ പദ്ധതി വരുന്ന 10-15 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് നഗര ഭവനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാഷ്‌ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റ് വരെ രാജ്പഥിന് കുറുകെ വ്യാപിച്ചുകിടക്കുന്ന 3 കിലോമീറ്റർ പ്രദേശത്തെ 86 ഏക്കർ ഭൂമിയുടെ പൂർണ്ണമായ നവീകരണമാണ് അവന്യൂവിൽ ഉൾപ്പെടുന്നത്. മറ്റ് പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം ഒരു ത്രികോണ പാർലമെന്റ് കെട്ടിടം സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓഗസ്റ്റിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ട്രാൻസ്പോർട്ട് ഭവൻ, ശ്രം ശക്തിഭവൻ എന്നിവയുടെ സ്ഥാനത്ത് വരുന്ന പാർലമെന്റിൽ അംഗങ്ങളുടെ ഓഫീസുകൾ നിർമിക്കുന്നതിനുള്ള ടെൻഡറും ഉടൻ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ‘ഈ രണ്ട് കെട്ടിടങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന ഓഫീസുകൾ വരും ദിവസങ്ങളിൽ മാറാൻ തുടങ്ങും. പാർലമെന്റ് അംഗങ്ങളുടെ ചേമ്പറുകൾ നിർമ്മിക്കുന്നതിന് ഉടൻ ടെൻഡർ വിളിക്കും,’ ഉദ്യോഗസ്ഥർ പറഞ്ഞു.

അടുത്ത 10-15 ദിവസത്തിനുള്ളിൽ സെൻട്രൽ അവന്യൂ വിസ്ത പദ്ധതിയുടെ പുനർവികസനത്തിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകും. നവീകരിച്ച രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തുകയെന്ന ലക്ഷ്യം കൈവരിച്ചതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. സെൻട്രൽ വിസ്ത പദ്ധതി പ്രദേശത്ത് പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത സന്ദർശനം വലിയ വാർത്തയായിരുന്നു. 2021 സെപ്തംബർ 27ന് സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായ ഒരു സന്ദർശനം നടത്തി നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു.

പണികൾ പരിശോധിക്കുകയും നിർമ്മാണത്തിന്റെ വിവിധ വശങ്ങളുടെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ എഞ്ചിനീയർമാരെയും തൊഴിലാളികളെയും കാണുകയും ചെയ്തു. പ്രധാനമന്ത്രി മോദി ഒരു മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ചു.

20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത അവന്യൂ പദ്ധതി, രാജ്യത്തിന്റെ പവർ കോറിഡോർ, പുതിയ ത്രികോണ പാർലമെന്റ് കെട്ടിടം, ഒരു കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ്, രാഷ്‌ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള 3 കിലോമീറ്റർ രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ പുതിയ വസതിയും ഓഫീസും, വൈസ് പ്രസിഡന്റ് എൻക്ലേവ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്.

കേന്ദ്രം 2019 സെപ്തംബർ 13ന് പ്രഖ്യാപിച്ച സെൻട്രൽ വിസ്ത പദ്ധതി ഡൽഹിയിലെ 86 ഏക്കർ ഭൂമി പുനർവികസനം ചെയ്യാൻ ലക്ഷ്യമിടുന്നു. 900-1200 എംപിമാരുടെ സിറ്റിങ് കപ്പാസിറ്റിയുള്ള ത്രികോണാകൃതിയിലാണ് പുതിയ പാർലമെന്റ് മന്ദിരം വിഭാവനം ചെയ്തിരിക്കുന്നത്.

Tags: HARDEEP SINGH PURIrepublic day paradeCentral Vista
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies