ജയ്പൂര്‍ : കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം വീടിന് സമീപം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.വാസയോഗ്യമല്ലാത്ത സ്ഥലത്താണ് വിവസ്ത്രയായി പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത് പോലീസാണ്.
കഴിഞ്ഞദിവസം ഉച്ചയോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.കേസില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചതെന്നും , കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണമെന്നും ഡിസിപി (നോര്‍ത്ത്) പാരിസ് ദേശ്മുഖ് അഭിപ്രായപ്പെട്ടു.ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മകള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.2016 ല്‍ ഇവര്‍ ദത്തെടുത്തു വളര്‍ത്തിയ കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു . കുറ്റകൃത്യം ചെയ്തിരിക്കുന്നത് സമീപങ്ങളില്‍ താമസിക്കുന്നവരാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Comments