ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഒരാൾക്ക് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഉയർത്തി.ഒരു ഐആർടിസി അക്കൗണ്ടിൽ നിന്ന് ആധാർ ലിങ്ക് ചെയ്തവർക്ക് ഒരുമാസം 24 ടിക്കറ്റ് ബുക്ക് ചെയ്യാം. ആധാർ ബന്ധിപ്പിക്കാത്തവർക്ക് 12 എണ്ണമേ ബുക്ക് ചെയ്യാനാകു.
നേരത്തെ ആധാർ ബന്ധിപ്പിക്കാത്തവർക്ക് ആറ് ടിക്കറ്റേ ലഭ്യമാവൂമായിരുന്നുള്ളൂ. ആധാർ ലിങ്ക് ചെയ്തവർക്ക് എടുക്കാവുന്ന എണ്ണം 12-ഉം ആയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. സൂറത്തിൽ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ അവലോകനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments