തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ . പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്ന് കെ.സുധാകരൻ ആരോപിച്ചു. പലമുഖ്യമന്ത്രിമാരും ഭരണം ദുർവിനിയോഗം ചെയ്തിട്ടുണ്ട്.സ്വപ്നയുടെ വെളിപ്പെടുത്തൽ നാടിനെ അമ്പരിപ്പിച്ചു.
ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണ്ണം കടത്തിയത് ചരിത്രത്തിലാദ്യമാണ്.മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉൾപ്പെട്ട കേസാണ് ഇത് .മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
ഇഡിയുടെ അന്വേഷണം സുതാര്യമല്ല. നിഷ്പക്ഷമായ അന്വേഷണം വേണം. സിബിഐയോ, ജുഡീഷ്യറിയോ കേസ് അന്വേഷിക്കണം .വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംഭത്തിൽ സിപിഐഎം പിബി ഇടപെടണം . പദവിയിൽ മുഖ്യമന്ത്രി തുടരണോ എന്ന് പൊളിറ്റ് ബ്യൂറോ തീരുമാനിക്കണം .സത്യം തെളിയുന്നവരെ മുഖ്യമന്ത്രിയെ മാറ്റി നിർത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments