കൊച്ചി: പതിവ് തെറ്റിക്കാതെ ഇത്തവണയും ബിരിയാണി ചെമ്പ് തുറന്ന് മമ്മൂട്ടി. സിനിമാ ലൊക്കേഷനിൽ താരത്തിന്റെ കൈകൊണ്ട് വിളമ്പുന്ന ബിരിയാണി കാത്തിരുന്ന എല്ലാവർക്കും ആവിപറക്കുന്ന ബിരിയാണി വിളമ്പുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ് എന്ന ക്യാപ്ഷനോടെയാണ് ആരാധകർ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി ബിരിയാണി ചെമ്പ് പൊട്ടിച്ചത്.
വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോഷാക്ക്.
Comments