തമിഴ്‌നാട്ടിലെ 8 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; തിരച്ചിൽ നടക്കുന്നത് ഐഎസ് ബന്ധമുള്ളവരുടെ വസതികളിലും ഓഫീസുകളിലും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിലെ 8 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; തിരച്ചിൽ നടക്കുന്നത് ഐഎസ് ബന്ധമുള്ളവരുടെ വസതികളിലും ഓഫീസുകളിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 11:10 am IST
Facebook
Twitter
WhatsAppTelegram

ഐസിസ് വിരുദ്ധ നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച തമിഴ്‌നാട്ടിലുടനീളം എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലുമാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ കാരക്കൽ, മയിലാടുതുറൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം എൻഐഎ സംഘങ്ങൾ സ്ഥലങ്ങൾ സന്ദർശിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് തിരച്ചിൽ, ഇതിന്റെ ഭാഗമായി ദേശീയ ഏജൻസി നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വ്യക്തികളുമായി ബന്ധപ്പെട്ട വസതികളിലും മറ്റ് സ്ഥലങ്ങളിലും എൻഐഎ ഉദ്യോഗസ്ഥർ എത്തുകയും പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.

സാദിഖ് ബാഷ ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ ഐഎസ് ബന്ധവുമായി എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സാദിഖ് ബാഷയ്‌ക്കെതിരെ ലോക്കൽ പോലീസ് ആദ്യം തീവ്രവാദ ബന്ധമുള്ള കേസ് രജിസ്റ്റർ ചെയ്തിരുന്നു, പിന്നീട് അത് എൻഐഎയുടെ ചെന്നൈ ബ്രാഞ്ച് ഏറ്റെടുത്തു. ദേശീയ ഏജൻസി അറസ്റ്റിലായവരെ തീവ്രവാദ ഫണ്ടിംഗ് കേസിൽ പ്രതിചേർത്തിരുന്നു. ഇതിനെതുടർന്നാണ് അവരുടെ വസതികളും ഓഫീസുകളും ഇപ്പോൾ പരിശോധന നടക്കുന്നത്.

കേസിൽ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റിൽ അറസ്റ്റിലായവർക്കുള്ള പങ്കും എൻഐഎ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷമാണ് തിരച്ചിൽ. ചെന്നൈ, മയിലാടുതുറൈ, കാരയ്‌ക്കൽ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികൾ. ഈ സ്ഥലങ്ങളിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്.

മെയ് മാസത്തിൽ മയിലാടുംതുറയിൽ ഐസിസ് ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മെയ് 26 ന് മയിലാടുംതുറയ്‌ക്ക് സമീപം നീഡൂരിൽ വെച്ച് എ മുഹമ്മദ് ആഷിഖ് (25) എന്ന പ്രതിയെ പിടികൂടിയിരുന്നു. ഇയാൾ 2018 ൽ ഐഎസിനോട് കൂറ് പുലർത്തിയിരുന്നതായും ഏതാനും നേതാക്കളെ ലക്ഷ്യമിട്ടുള്ള ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് ഇയാളെ അന്വേഷിക്കുന്നതായും എൻഐഎ അവകാശപ്പെട്ടു.

 

Tags: National Investigation AgencyNIA Raids
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies