ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് പ്രതികളെ ന്യായീകരിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് പ്രതികളെ ന്യായീകരിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും യുവാക്കളെ വഴിതെറ്റിച്ച് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി.

കേസിലെ ഉന്നതരെ സംരക്ഷിക്കാൻ സർക്കാർ വിഷയം വഴിതിരിച്ചു വിടുകയാണെന്ന് ബിജെപി ആരോപിച്ചു. കുറ്റകൃത്യം നിസ്സാരവത്കരിക്കുകയും വിവേകശൂന്യമായ പ്രസ്താവന നടത്തി ഇരയുടെ യാതനകളെ ലഘൂകരിക്കുകയും ചെയ്ത മന്ത്രി ഒരു കാരണവശാലും ഉത്തരവാദപ്പെട്ട സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. പ്രതികളുടെ കുടുംബങ്ങളെയും മൊബൈൽ ഫോണുകളെയും കുറ്റപ്പെടുത്തിയ മന്ത്രി പ്രതികൾക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാൻ തയ്യാറായില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി.

ആയിരത്തി നാനൂറ് വർഷം പഴക്കമുള്ള മാനസികാവസ്ഥ വെച്ചാണ് മന്ത്രി മഹ്മൂദ് അലി സംസാരിക്കുന്നത്. മന്ത്രിയെ പുറത്താക്കാൻ ടി ആർ എസ് സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം മന്ത്രി രാജി വെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് പൂനാവാല വ്യക്തമാക്കി.

മെയ് 28ന് പതിനേഴ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഉന്നത രാഷ്‌ട്രീയ നേതാവിന്റെ മകൻ ഉൾപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സാദുദ്ദീൻ മാലിക്ക് എന്നയാളിനൊപ്പം അറസ്റ്റിലായ മറ്റ് അഞ്ച് പേരും പ്രായപൂർത്തിയാകാത്തവരാണ്.

Tags: BJPTRS
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies