ബെയ്ജിംഗ് : ചൈനയിൽ വ്യോമസേന വിമാനം തകർന്നുവീണ് അപകടം. ഹൂബേ പ്രവിശ്യയിൽ ലയിഹേക്കു നഗരത്തിലാണ് സംഭവം. വ്യോമപരിശീലനത്തിനിടെയാണ് വിമാനം നടുറോഡിലേക്ക് തകർന്നുവീണത്. നിരവധി വീടുകൾ കത്തിനശിച്ചു.
ചൈനീസ് എയർഫോഴ്സ് ജെ 7 വിമാനമാണ് പരിശീലന പറക്കലിനിടെ തകർന്നത്. സമീപത്തെ വിമാനത്താവളത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം നിമിഷ നേരങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. മറ്റാർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. വിമാനം അപകടത്തിൽ പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Un avion s’est écrasé ce matin dans la ville de Laohekou, Hubei. Le pilote a réussi à se sauver grâce à un saut en parachute. pic.twitter.com/NkEcFD11CX
— ChineActu (@chine_actu) June 9, 2022
കഴിഞ്ഞ മാർച്ചിന് ശേഷം ചൈനയിൽ നടക്കുന്ന മൂന്നാമത്തെ വിമാനാപകടമാണിത്. കഴിഞ്ഞ മാസം, ചൈനയുടെ ടിബറ്റ് എയർലൈൻസിന്റെ യാത്രാവിമാനം രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ചോങ്കിംഗ് നഗരത്തിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ടിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ച് 40 പേർക്ക് പരിക്കേറ്റിരുന്നു.122 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
Comments