പട്‌ന: പലതരത്തിൽ കവർച്ച നടത്തുന്ന കള്ളൻമാരെ കണ്ടിട്ടുണ്ടെങ്കിലും ഓടുന്ന ട്രെയിനിലെ യാത്രക്കാരനിൽ നിന്ന്‌ഫോൺ മോഷ്ടിക്കുന്നത് അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത കാര്യമാണ്.അത്തരത്തിലൊരു മോഷണത്തിന്റെ വീഡിയോയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ബീഹാറിലെ രാംപാറ സ്വദേശിയായ മുഹമ്മദ് സമീർ.
കഴിഞ്ഞ ജൂൺ നാലിന് ട്രെയിൻ യാത്രയ്‌ക്കിടെ തന്റെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഇയാളുടെ പരാതി. പട്‌നയിൽ നിന്ന് കതിഹാറിലേക്ക് ഇന്റർസിറ്റി എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് കവർച്ച നടന്നത്. ട്രെയിൻ ഒരു പാലത്തിലൂടെ പോകുമ്പോൾ പാലത്തിന്റെ സ്റ്റീൽ തൂണിൽ തൂങ്ങിക്കിടക്കുന്ന മോഷ്ടാവ് ഫോൺ തട്ടിപറിക്കുകയാണ് ചെയ്യുന്നത്. നിമിഷനേരം കൊണ്ടാണ് ഈ കവർച്ച നടക്കുന്നത്.
തൂണും ചാരി നിന്നവൻ ഫോണും കൊണ്ട് പോയി
തൂണും ചാരി നിന്നവൻ ഫോണും കൊണ്ട് പോയി
Posted by Janam TV on Friday, June 10, 2022
പരാതി സ്വീകരിച്ച പോലീസ് മോഷ്ടാവിനെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചതായി മുഹമ്മദ് സമീറിന് ഉറപ്പ് നൽകി.
ആദ്യമായിട്ടല്ല തീവണ്ടിയുടെ വാതിലിന് സമീപത്ത് നിന്ന് യാത്രചെയ്യുന്ന ആളുകളുടെ സാധനം മോഷ്ടിയ്‌ക്കുന്ന സംഭവം ഉണ്ടാകുന്നത്. ജാപ്താ ഗ്യാങ് എന്നാണ് ഇത്തരം മോഷ്ടാക്കളെ റെയിൽവേ ഉദ്യോഗസ്ഥൻ വിളിക്കുന്നത് തന്നെ.














