പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയ ഗോതമ്പും മരുന്നും തട്ടിക്കൊണ്ട് പോയി; പാകിസ്താനെതിരെ താലിബാൻ രംഗത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയ ഗോതമ്പും മരുന്നും തട്ടിക്കൊണ്ട് പോയി; പാകിസ്താനെതിരെ താലിബാൻ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 08:14 am IST
FacebookTwitterWhatsAppTelegram

കാബൂൾ : ഭീകരാക്രമണത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ എത്തിക്കുന്ന മരുന്നും ഭക്ഷ്യധാന്യങ്ങളും പാകിസ്താൻ തട്ടിയെടുക്കുന്നുവെന്ന പരാതിയുമായി താലിബാൻ രംഗത്ത്. സഹായാടിസ്ഥാനത്തിൽ ഇന്ത്യ നൽകിയ ഗോതമ്പ് അടക്കമുള്ള വസ്തുക്കളാണ് പാകിസ്താൻ തട്ടിയെടുത്തത്. അഫ്ഗാനിലെ ജനങ്ങളുടെ പട്ടിണിമാറ്റാൻ 50,000 മെട്രക് ടൺ ഗോതമ്പ് നൽകുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിൽ 2500 മെട്രിക് ടൺ ഗോതമ്പാണ് സർക്കാർ കയറ്റി അയച്ചത്.

സഹായം എത്തിക്കാനായി വാഗ-അട്ടാരി അതിർത്തി പാകിസ്താൻ തുറന്നുതന്നിരുന്നു. റോഡ് മാർഗം ധാന്യങ്ങൾ നേരിട്ട് അഫ്ഗാനിലേക്ക് എത്തിക്കുന്നതിനാണ് സഹായം ചെയ്തു നൽകിയത്. എന്നാൽ പാകിസ്താനിലെത്തിയ ട്രക്കുകൾ ഇവർ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് വിവരം. 15 ഓളം ട്രക്കുകൾ നിറയെ ധാന്യങ്ങൾ പാകിസ്താൻ കടത്തിക്കൊണ്ട് പോയി. ഹെൽമണ്ട് പ്രവിശ്യയിലെ വാഷിർ ജില്ലയിലെ കമ്പനി പ്രദേശത്ത് എത്തിയ 50 ഓളം ട്രക്കുകളും കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നു. എന്നാൽ താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാക് വാഹനങ്ങൾ പിടികൂടി. ഈ സാഹചര്യത്തിൽ പാകിസ്താനിലൂടെ സഹായം എത്തിക്കേണ്ട എന്നാണ് താലിബാന്റെ ആവശ്യം.

താലിബാൻ ഭരണകൂടവുമായി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച കേന്ദ്രം ഒരു ടീമിനെ കാബൂളിലേക്ക് അയച്ചിരുന്നു. ഇന്ത്യ-അഫ്ഗാൻ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത് എന്ന് താലിബാൻ വിദേശകാര്യ വക്താവ് ട്വിറ്ററിൽ കുറിച്ചിരുന്നു. പാകിസ്താൻ ധാന്യങ്ങൾ കൊള്ളയടിക്കുന്നത് തടയാനുള്ള ശ്രമം നടത്തുമെന്നും, ഗതാഗത മാർഗ്ഗം മാറ്റുമെന്നും ന്യൂഡൽഹി അറിയിക്കുകയുമുണ്ടായി.

Tags: humanitarian aidwheatPakistanTaliban
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies