കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പമ്പിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖ് (22) ആണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്നാണ് പമ്പിലെ മുൻ ജീവനക്കാരനായിരുന്ന ഇയാളെ പോലീസ് പിടികൂടിയത്.
മൂന്നാഴ്ച മുൻപാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിക്കുന്നത്. മുഖം മൂടിയും ഡബിൾ ഗ്ലൗസും ധരിച്ചെത്തിയ പ്രതി മോഷണത്തിന് പിന്നാലെ അവിടെ മുളകുപൊടിയും വിതറിയിരുന്നു. ഇതിന് പ്രചോദനമായത് സിനിമയാണെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.
പെട്രോൾ പമ്പിൽ നിന്ന് കവർന്ന അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ ഇയാളുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തു. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയത് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
Comments