ചാനൽ ലൈവിലിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും,പാക് പതാകയും; ചാനൽ ഹാക്ക് ചെയ്തത് പാകിസ്താൻ സൈബർ തീവ്രവാദികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാനൽ ലൈവിലിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും,പാക് പതാകയും; ചാനൽ ഹാക്ക് ചെയ്തത് പാകിസ്താൻ സൈബർ തീവ്രവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 11:17 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : ചാനലിൽ ലൈവ് പ്രോഗ്രാമിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും പാക് പതാകയും പ്രത്യക്ഷപ്പെട്ടു. അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം 8 എന്ന ചാനലിന്റെ യൂട്യൂബ് സംപ്രേക്ഷണത്തിനിടെയാണ് സംഭവം. ”വിശുദ്ധ പ്രവാചകനെ ബഹുമാനിക്കുക” എന്നും ചാനലിൽ എഴുതിക്കാണിച്ചിരുന്നു. പാകിസ്താനിൽ നിന്നുണ്ടായ സൈബർ ആക്രമണമാണ് ഇതിന് പിന്നിലെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ജൂൺ 9 നായിരുന്നു സംഭവം. ഏഴ് മില്യൺ ഫോളോവേഴ്‌സുള്ള ചാനലാണ് പാക് സൈബർ അക്രമികൾ ഹാക്ക് ചെയ്തത്. സംഭവത്തിൽ ആശങ്ക അറിയിച്ചുകൊണ്ട് ടൈം8 ഡിജിറ്റൽ ന്യൂസ് നെറ്റ്വർക്കിന്റെ സ്ഥാപകനും മാനേജിംഗ് എഡിറ്ററുമായ ഉത്പൽ കാന്ത രംഗത്തെത്തി. പാകിസ്താൻ ഹാക്കർ ഗ്രൂപ്പായ റെവല്യൂഷൻ പികെയാണ് ഇതിന് പിന്നിലെന്ന് കാന്ത പറഞ്ഞു. ലൈവ് സ്ട്രീമിംഗിനിടെ ടൈം8 യുട്യൂബ് ചാനൽ ഹാക്ക് ചെയ്യുകയും വാർത്താ സംപ്രേക്ഷപണം മാറ്റി പാകിസ്താൻ പതാക ഉപയോഗിക്കുകയും പ്രവാചകനെ ബഹുമാനിക്കുക എന്ന സന്ദേശം നൽകുകയും ചെയ്തു. ഇതൊരു സൈബർ തീവ്രവാദ പ്രവർത്തനമാണെന്നും ഇതിൽ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താൻ ഹാക്കർമാർ തങ്ങളുടെ മതപരമായ കാഴ്ചപ്പാടുകൾ ചാനലിൽ നിയമവിരുദ്ധമായി പ്രകടിപ്പിക്കുകയും, രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിടുകയും ചെയ്യുന്നു. ഹാക്ക് ചെയ്ത വീഡിയോകളുടെ ഭാഗം അവർ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചു. ഇതിനെ അനുകൂലിച്ചുകൊണ്ട് പാകിസ്താനിലെ ട്വിറ്റർ ഉപയോക്താക്കളും രംഗത്തെത്തി.സംഭവത്തിൽ ഗുവാഹത്തി പോലീസിന് പരാതി നൽകിയതായി ചാനൽ ഉടമ അറിയിച്ചു.

Tags: cyber attackterrorismchannellive
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies