പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യം; യുകെയിൽ സർക്കാർ ഉപദേഷ്ടാവായ ഇമാമിനെ നീക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യം; യുകെയിൽ സർക്കാർ ഉപദേഷ്ടാവായ ഇമാമിനെ നീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 06:48 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : സിനിമ നിരോധിക്കണമെന്ന ആവശ്യമുയർത്തിയ ബ്രിട്ടീഷ് സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് ഇമാം ഖാരി അസിമിനെ പദവിയിൽ നിന്ന് നീക്കി. പ്രവാചകന്റെ മകളുടെ കഥ പറയുന്ന ചിത്രത്തിൽ ഇസ്ലാമിന്റെ ചരിത്രം തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച്, ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇമാം രംഗത്തെത്തിയത്.

സിനിമ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകിയതിലൂടെ കലാവിഷ്‌കാര സ്വാതന്ത്ര്യത്തിനും മതസൗഹാർദ്ദത്തിനും എതിരായ നിലപാടാണ് ഇമാം സ്വീകരിച്ചത് എന്ന് യുകെ ഭരണകൂടം കണ്ടെത്തി. തുടർന്നാണ് പദവിയിൽ നിന്നും മാറ്റിയത്.

മക്ക മസ്ജിദിലെ ഇമാമായ ഖാരി അസിം മുസ്ലിം വിദ്വേഷം തടയാനുള്ള സർക്കാർ സമിതിയുടെ ഉപാദ്ധ്യക്ഷൻ കൂടിയാണ്. ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിർ അൽ ഹബീബ് സംവിധാനം ചെയ്ത ‘ലേഡി ഓഫ് ഹെവൻ’ എന്ന ചിത്രത്തിന് നേരെയാണ് പ്രതിഷേധം നടത്തിയത്. ഈ മാസം മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. സിനിമ ഇസ്ലാമിക ചരിത്രത്തെ തെറ്റായ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് വിവിധ മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ബ്രിട്ടണിലെ ചില തിയേറ്ററികളിൽ സിനിമാ പ്രദർശനം നിർത്തിവെച്ചിരുന്നു. ഈജിപ്ത്, പാക്കിസ്താൻ, ഇറാൻ, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിലും സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

പ്രവാചകൻ മുഹമ്മദിന്റെ മകളായ ഫാത്തിമയുടെ കഥയാണ് ദി ലേഡി ഓഫ് ഹെവൻ എന്ന ചിത്രത്തിലുള്ളത്. ഇത്തരത്തിലുള്ള ആദ്യ ചിത്രമാണിത്. സുന്നി, ഷിയ വിഭാഗങ്ങൾക്ക് ഈ കഥയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളത് കൊണ്ട് തന്നെ സിനിമയിലും ആ വ്യത്യസ്ഥത വരുത്തിയിട്ടുണ്ട്. ഏകദേശം 1,400 വർഷങ്ങൾക്ക് ശേഷം ആധുനിക കാലത്തെ ഒരു ഇറാഖി പെൺകുട്ടിയുടെ കഥയുമായി ഈ കഥ ചേരുന്നുണ്ട്. ‘തീവ്രവാദത്തിന്റെ ആദ്യ ഇര’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലേഡി ഫാത്തിമയുടെ മരണം സിനിമയിൽ ചിത്രീകരിക്കുന്നു.

 

Tags: UKimamIslamophobia
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies