പുകവലിക്കാർക്ക് പണിയാകും; സിഗരറ്റ് കുറ്റിയിൽ മാറ്റം വരുത്തുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

പുകവലിക്കാർക്ക് പണിയാകും; സിഗരറ്റ് കുറ്റിയിൽ മാറ്റം വരുത്തുന്നു

ഇനി ഒരോ 'പഫും' വിഷമാണെന്ന ബോധ്യത്തോടെ!! സിഗരറ്റ് കുറ്റിയിൽ മുന്നറിയിപ്പ് വരുന്നു; പുകവലിക്കാർക്ക് അത്രയെളുപ്പത്തിൽ 'കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന്' വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 04:03 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലാദ്യമായി മുന്നറിയിപ്പ് നിർദേശമെഴുതിയ സിഗരറ്റുകൾ പുറത്തിറക്കാനൊരുങ്ങി കാനഡ. പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളെഴുതിയ സിഗരറ്റാകും ഇതോടെ ഓരോ കനേഡിയനും ലഭിക്കുക. സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് നൽകുന്ന ചിത്രങ്ങളടങ്ങിയ മുന്നറിയിപ്പ് കൂടാതെയാണ് സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതുന്നത്.

മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷൻസ് മിനിസ്ട്രിയുടെ നിർദേശപ്രകാരമാണ് പുതിയ നീക്കം. ഏകദേശം 20 വർഷത്തോളമായി ടുബാക്കോ പാക്കറ്റിന് മുകളിൽ ചിത്രങ്ങൾ പതിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങൾക്ക് അവയുടെ പുതുമ നഷ്ടപ്പെട്ടുവെന്ന ആശങ്ക വർധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതാൻ പോകുന്നതെന്ന് മെന്റൽ ഹെൽത്ത് മന്ത്രാലയം അറിയിച്ചു.

2023 പകുതിയോടെ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ”പോയിസൺ ഇൻ എവരി പഫ്” (ഓരോ തവണ വലിക്കുന്ന പുകയിലും വിഷമിരിക്കുന്നു) എന്ന വാചകമാണ് സിഗരറ്റുകളിൽ വരാൻ സാധ്യതയെന്നാണ് വിവരം. സിഗരറ്റ് പാക്കിന് പുറത്ത് കൂടുതൽ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. പുകവലിയുടെ പ്രത്യാഘാതങ്ങളും പുകവലിക്കാരന് വരാൻ സാധ്യതയുള്ള കാൻസറുകളും പട്ടികയായി രേഖപ്പെടുത്തും.

സിഗരറ്റ് കുറ്റിക്ക് മുകളിൽ മുന്നറിയിപ്പ് എഴുതുമ്പോൾ അത്രയെളുപ്പത്തിൽ ‘കണ്ടില്ലെന്ന് നടിക്കാൻ’ ഉപയോക്താവിന് കഴിയില്ലെന്ന് സർവേകൾ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഓരോ തവണയും പുക വലിക്കുമ്പോൾ ഈ മുന്നറിയിപ്പ് കാണും. ഇത് കണ്ടുകൊണ്ട് മാത്രമേ ഉപയോക്താവിന് ഓരോ സിഗരറ്റ് കുറ്റിയും വലിച്ച് അവസാനിപ്പിക്കാൻ കഴിയൂ.

അതേസമയം കാനഡയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുകവലി ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം രാജ്യത്തെ 10 ശതമാനമാളുകളാണ് ദിവസേന പുകവലിക്കുന്നത്. 2035-ഓടെ ഈ നിരക്ക് പകുതിയായി കുറയ്‌ക്കുകയാണ് സർക്കാരിന്റെ സക്ഷ്യം.

 

Tags: canadawarningCigarette
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies