ആര്‍എസ്പി മാർച്ചിൽ സംഘർഷം; എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്; ഉത്തരകൊറിയ അല്ലെന്നും തിരിച്ചടിക്കുമെന്നും ഷിബു ബേബി ജോൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്‍എസ്പി മാർച്ചിൽ സംഘർഷം; എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്; ഉത്തരകൊറിയ അല്ലെന്നും തിരിച്ചടിക്കുമെന്നും ഷിബു ബേബി ജോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 05:32 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആര്‍എസ്പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആര്‍എസ്പി പ്രവര്‍ത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ശാന്തമായി നടന്ന പ്രതിഷേധങ്ങള്‍ക്കുനേരെ ടിയര്‍ഗ്യാസ് ഉപയോഗിക്കുകയായിരുന്നുവെന്നും പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന നിർദ്ദേശമനുസരിച്ചാണ് പോലീസ് മർദ്ദിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പിന്നാലെ ഫെയ്സ്ബുക്കിൽ പ്രതിഷേധമറിയിച്ച് ഷിബു ബേബി ജോണും.

ഇത് ഉത്തരകൊറിയ അല്ല എന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കിൽ തിരിച്ചടി നൽകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആർഎസ്പി മാര്‍ച്ചിനുനേരെ ഏകപക്ഷീയമായാണ് പോലീസ് ആക്രമണം അഴിച്ചുവിട്ടത്. ജനാധിപത്യ കേരളത്തെ ഒരു ഏകാധിപത്യ പ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള സ്വപ്‌നമാണിതെന്നും രാജാവിനും വിദൂഷക കൂട്ടങ്ങള്‍ക്കും അധിക കാലം ഇങ്ങനെ മുന്നോട്ടുപോകാനാൻ കഴിയില്ല എന്നും മുഖ്യമന്ത്രിയെ വിമർശിച്ച് ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷിബു ബേബി ​ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,

ഇത് ഉത്തരകൊറിയയല്ല, സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കില്‍ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്നുകൂടി പ്രതീക്ഷിച്ചുകൊള്ളണം. കൊല്ലത്ത് RSP മാര്‍ച്ചിനുനേരെ ഏകപക്ഷീയമായി ആക്രമണമഴിച്ചുവിട്ട പിണറായിയുടെ പോലീസ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അടക്കം നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നിഷ്ഠൂരമായി തല്ലിച്ചതച്ചു. പ്രായം പോലും നോക്കാതെ സ.എ.എ. അസീസിനു മേലുണ്ടായ ആക്രമണത്തെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിഫലമാക്കിയത്.
ജനാധിപത്യകേരളത്തെ ഒരു ഏകാധിപത്യപ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള ചിലരുടെ സ്വപ്‌നങ്ങളാണ് കേരളത്തിലെ തെരുവുകളെ ചോരക്കളങ്ങളാക്കിത്തീര്‍ക്കുന്നത്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളോ സമാധാനപരമായ സമരങ്ങളോ പോലും അവര്‍ക്ക് സഹിക്കാനാകുന്നില്ല. ഇതിനേക്കാള്‍ വലിയ ഏകാധിപതിയായിരുന്ന സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പി. ആ ഞങ്ങളെ നിങ്ങളുടെ കൈക്കരുത്ത് കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കണ്ട. എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്തും, പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദ്ധിച്ചും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല. പൊതുജനങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഈ രാജാവിനും വിദൂഷകകൂട്ടങ്ങള്‍ക്കും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മിപ്പിക്കുകയാണ്.

Tags: Pinarayi Vijayanshibu baby johnRSPnk premachandran
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies