നയന്‍താരയുടേയും വിഘ്നേശ് ശിവന്റേയും വിവാഹ വാര്‍ത്തയാണ് ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞ് ഓടുന്നത്. ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട് ധ്യാന്‍ ശ്രീനിവാസനോട് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യവും, അതിന് ധ്യാന്‍ നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. ധ്യാന്‍ ശ്രീനിവാസന് തിരക്കഥയൊരുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രകാശന് പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വച്ചാണ് സംഭവം. ‘നയന്‍താര കല്ല്യാണമൊന്നും വിളിച്ചില്ലേ’ എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
‘ വിളിച്ചു. പക്ഷേ ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ്മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്’ എന്നാണ് ധ്യാന്‍ ചിരിച്ചു കൊണ്ട് മറുപടി നല്‍കിയത്. ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ പ്രധാന വേഷത്തിലെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ധ്യാന്‍ ശ്രീനിവാസന്. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.
ഒന്‍പതാം തിയതിയായിരുന്നു നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം. മഹാബലിപുരം ഷെറാട്ടന്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കാണ് നല്‍കിയിരുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്.
Comments