ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കമാകാൻ ഹ്യൂണ്ടായി; പുതിയ വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി ഉടൻ വിപണിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കമാകാൻ ഹ്യൂണ്ടായി; പുതിയ വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി ഉടൻ വിപണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 03:49 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കമാകാൻ ഹ്യൂണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി. ഉടൻതന്നെ ഇന്ത്യൻ നിരത്തുകളിൽ താരമാകാൻ ഒരുങ്ങുകയാണ് പുതിയ എസ്‌യുവി. ഇതിനോടകം തന്നെ 2022 ഹ്യൂണ്ടായി വെന്യു എസ്‌യുവിയെ കമ്പനി ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് വെന്യു. വാഹന പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട മോഡൽ പുതിയ രൂപത്തിൽ നിരത്തുകളിൽ ഇറങ്ങുമ്പോൾ ഇരുകൈയും നീട്ടിയും സ്വീകരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വെന്യു എസ്‌യുവി നിരത്തിലിറങ്ങുക പുത്തൻ ഡിസൈനിലും പുനർനിർമ്മിച്ച ഇന്റീരിയറുകളുടെയും ഒപ്പം നിരവധി മാറ്റങ്ങളോട് കൂടിയാണ്. പുതിയ മോഡൽ പുറത്ത് ഇറക്കുന്നതോടെ മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയുമായി മത്സരം നടത്തുകയാണ് ഹ്യൂഡായി ലക്ഷ്യമിടുന്നത്. തങ്ങളുടെ പുതിയ മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി വെന്യു എസ്‌യുവിയുടെ പ്രത്യേകതകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പാരമെട്രിക് പാറ്റേണുകളുള്ള ഗ്രില്ലുകളോടെയാണ് പുതിയ വാഹനം പ്രത്യക്ഷപ്പെടുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകളും ഡീആർഎൽ കളും ഡിസൈൻ സംയോജിപ്പിച്ചിട്ടുണ്ട്. പഴയ മോഡലിൽ നിന്നും മുൻവശത്തെ ബംബറുകൾ കുറച്ചു കൂടി മിനുക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്. പിൻ ബംബറുകൾക്കും രൂപവ്യത്യാസം സംഭവിച്ചിട്ടുണ്ട്. അലോയ് വീലുകളിലാണ് എടുത്തുപറയാൻ സാധിക്കുന്ന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ബൂട്ടിന് കറുകെ പ്രവർത്തിക്കുന്ന എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന രണ്ട് അറ്റങ്ങളിലുമുള്ള എൽഇഡി ടെയ്ൽ ലൈറ്റുകളിലാണ് വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

അതേസമയം, പുതിയ വെന്യൂ എസ്‌യുവിയുടെ ഇന്റീരിയർ രൂപകല്പന കമ്പനി പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഏഴ് എക്സ്റ്റീരിയർ നിറങ്ങളിലാണ് വാഹനം പുറത്തിറക്കുന്നതെന്ന കമ്പനി പറയുന്നു. പോളാർ വൈറ്റ്, ഫാന്‍റം ബ്ലാക്ക്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഡെനിം ബ്ലൂ, ഫിയറി റെഡ് എന്നി നിറങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്റീരിയർ രൂപകല്പന പുറത്ത് വിട്ടിട്ടില്ലെങ്കിലും പല മാറ്റങ്ങളും വരുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് സൗകര്യം, സൺറൂഫ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു.

1.5 ലിറ്റർ ഡീസലിൽ 99 ബിഎച്ച്പിയും 240 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ് വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവിയുടേത്. പെട്രോളിൽ പ്രവർത്തിക്കുന്ന വെന്യുവിന് 1.0 ലിറ്ററിൽ ടർബോ GDi 118 bhp കരുത്തും 172 Nm പീക്ക് ടോർക്കും ലഭിക്കും.
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ആവും പുതിയ മോഡലിന് ഉണ്ടാവുക. മുൻ മോഡലുകളുടെത് പോലെയുള്ള iMT ഗിയർബോക്സും ഹ്യുണ്ടായ് വാ​ഗ്ദാനം ചെയ്തേക്കും. 7 മുതൽ 12 ലക്ഷം രൂപ വരെ വിലയിലാവും പുതിയ ഹ്യൂണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി വിപണിയിലെത്തുക.

Tags: carhyundai
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies