കണ്ണൂരിലും സിപിഎം ഓഫീസിന് നേരെ അക്രമം; സംഭവം ലീഗിന്റെ സ്വാധീന മേഖലയിലെന്ന് എം.വി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിലും സിപിഎം ഓഫീസിന് നേരെ അക്രമം; സംഭവം ലീഗിന്റെ സ്വാധീന മേഖലയിലെന്ന് എം.വി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 01:41 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ : കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർത്തു.മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയാണ് കക്കാട് എന്നും കോൺഗ്രസിന്റെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും സിപിഎം നേതാക്കൾ ആരോപിച്ചു. ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞത് പുലർച്ചെയാണ്. വിവരമറിഞ്ഞ നേതാക്കൾ ഓഫീസിലെത്തി പരിശോധന നടത്തി. ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രാദേശിക നേതാക്കളും സംഭവ സ്ഥലത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് തീരുമാനമെന്നും എം.വി. ജയരാജൻ പ്രതികരിച്ചു.

കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സിപിഎം പാർട്ടി ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു.വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസ് തീഇടുകയായിരുന്നു.ഇന്നലെ രാത്രിയാണ് സംഭവം .ഓഫീസിലെ ഫർണീച്ചറുകളും മറ്റ് ഫയലുകളും കത്തി നശിച്ചു .സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.അതേസമയം സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട വിവരം പോലീസിനെ അറിയിച്ചത്.തുടർന്ന് പോലീസ് എത്തി തീ അണയ്‌ക്കുകയായിരുന്നു.സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായതോടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി അക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിന്റെ പേരിൽ കെപിസിസി ആസ്ഥാനത്തിന് നേർക്കും കല്ലേറ് നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വാല്യക്കോട് സംഭവമെന്നാണ് വിലയിരുത്തൽ.

Tags: KannurgovtCPM kannur
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies