സ്വപ്നയുടെ വെളിപ്പെടുത്തൽ സത്യമോ?; സരിത്തിന്റെ അറസ്റ്റിന് പിന്നാലെ എഡിജിപി അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് നാല് തവണ; നികേഷ് വിളിച്ചത് രണ്ട് തവണ; സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത്; തെളിവുകൾ ജനം ടിവിയ്ക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്നയുടെ വെളിപ്പെടുത്തൽ സത്യമോ?; സരിത്തിന്റെ അറസ്റ്റിന് പിന്നാലെ എഡിജിപി അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് നാല് തവണ; നികേഷ് വിളിച്ചത് രണ്ട് തവണ; സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത്; തെളിവുകൾ ജനം ടിവിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 05:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഷാജ് കിരണിന്റെ ഫോൺരേഖകൾ ജനം ടിവിയ്‌ക്ക് ലഭിച്ചു. എഡിജിപി അജിത് കുമാർ, നികേഷ് കുമാർ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് ഫാദർ സിജോ എന്നിവർ ഷാജ് കിരണുമായി സംസാരിച്ചതിന്റെ രേഖകളാണ് ജനം ടിവിയ്‌ക്ക് ലഭിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ സ്വപ്നയെ സമീപിച്ചിരുന്നു. സരിത്തിന്റെ അറസ്റ്റ് സംഭവിച്ചതിനെ തുടർന്ന് ഷാ​ജ് കിരണിനെ രണ്ട് എഡിജിപിമാരും നികേഷ് കുമാറും വിളിച്ചിരുന്നുവെന്നും ഷാജ് കിരൺ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം തള്ളി ഷാജ് കിരണും രംഗത്തെത്തിയിരുന്നു.

എന്നാൽ സ്വപ്നയുടെ ആരോപണവും പുറത്ത് വന്ന ഷാജ് കുമാറിന്റെ സംഭാഷണവും ശരിയാണെന്ന് തെളിയുക്കുന്നതാണ് ജനം ടിവിയ്‌ക്ക് ലഭിച്ച ഷാജ് കിരണിന്റെ ഫോൺരേഖകൾ വെളിപ്പെടുത്തുന്നത്. ഈ മാസം എട്ടാം തീയതി എഡിജിപി അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് നാലു തവണയാണ്. ഇദ്ദേഹത്തെ ഷാജ് കിരൺ തിരികെ വിളിച്ചത് മൂന്ന് തവണയും. എട്ടാം തീയതി ഉച്ചവരെ മാത്രം ഇരുവരും നടത്തിയ ഫോൺ സംഭാഷണം ഏഴുതവണയാണ്. ഷാജ് കിരണിനെ എഡിജിപി വിളിച്ചത് സരിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്. നികേഷ് കുമാർ വിളിച്ചത് രണ്ട് തവണ. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് ഫാദർ സിജോ യുമായി ഷാജ് കിരൺ ഫോണിൽ സംസാരിച്ചതിന്റെ തെളിവുകളും ജനം ടിവിയ്‌ക്ക് ലഭിച്ചു.

ബിലീവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ യുഎസിലേക്ക് പോകുന്നതെന്ന് ഷാജ് കിരൺ സ്വപ്ന സുരേഷിനോട് പറ‍ഞ്ഞ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ബിലീവേഴ്സ് ചർച്ച് വഴിയാണ് ഇരു നേതാക്കളുടെ പണം വിദേശത്തേക്ക് പോയത്, ഇതുകൊണ്ടാണ് ബിലീവേഴ്സ് ചർച്ചിന്റെ എഫ് സി ആർ എ റദ്ദാക്കിയതെന്നുമാണ് ഷാജ് കിരൺ പറയുന്നത്. ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലും, ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലുമായി ആദായ നികുതി വകുപ്പ് രണ്ട് വർഷം മുമ്പ് റെയ്ഡുകൾ നടത്തിയിരുന്നു. കണക്കിൽ പെടാത്ത അഞ്ചു കോടി രൂപയും പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടത്തലും ഷാജ് കിരണിന്റെ ശബ്ദരേഖയും ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് പുറത്ത് വന്ന ഷാജ് കിരണിന്റെ ഫോൺരേഖകൾ.

 

Tags: Swapna SureshPinarayi VijayanGOLD SMUGGLING CASEshaj kiran
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies