ശ്രീനഗർ : പുൽവാമയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സമ്പൂറയിലെ പാംപോറ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ആക്രമണം എന്നാണ് വിവരം.
സബ് ഇൻസ്പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കശ്മീരിൽ സാധാരണക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ച് ഭീകരർ നടത്തുന്ന ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ മാസം അവസാനത്തോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യം വെച്ച് കൊലപ്പെടുത്തുന്ന ഭീകരർക്കെതിരെ ശക്തമായ നടപടികളാണ് താഴ്വരയിൽ സുരക്ഷാ സേന സ്വീകരിക്കുന്നത്.
Comments