രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; അഗ്നിപഥ് പദ്ധതിയും രാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായി സൂചന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; അഗ്നിപഥ് പദ്ധതിയും രാഷ്‌ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 06:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തിയ ഇരുവരും ഒരു മണിക്കൂറിനടുത്ത് ചർച്ച നടത്തി. അ​ഗ്നിപഥിന്റെ പേരിൽ രാജ്യത്തുടനീളം നടക്കുന്ന വ്യാപക കലാപങ്ങളുടെ പിന്നാലെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. അതിനെ പുറമെ രാംനാഥ് കോവിന്ദിന്റെ അഞ്ച് വർഷത്തെ കാലാവധി ജൂലൈ 24 ന് അവസാനിക്കുകയും രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയും ചെയ്യുന്ന അവസരത്തിൽ കൂടിക്കാഴ്ചയ്‌ക്ക് രാഷ്‌ട്രീയപ്രാധാന്യവും ഉണ്ടെന്നാണ് വിലയിരുത്തൽ.

കേന്ദ്രസർക്കാർ പദ്ധതിയായ അ​ഗ്നിപഥിനെതിരെ വ്യാപക അക്രമമാണ് ഒരു സംഘം രാജ്യത്ത് അഴിച്ചുവിടുന്നത്. പൊതുമുതൽ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീവെയ്‌ക്കുകയും റെയിൽവെ സ്റ്റേഷനുകളും ട്രെയിനുകളും നശിപ്പിക്കുകയും ചെയ്തതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് അക്രമകാരികൾ രാജ്യത്തിന് വരുത്തി വെച്ചത്. രാജ്യത്തെ മനപ്പൂർവ്വം കലാപത്തിലേക്ക് തളളിവിടാൻ നടക്കുന്ന ശ്രമങ്ങൾ ഇരുവരും ച‍ർച്ച ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പുറമെ അന്തർദേശീയ പ്രശ്നങ്ങളും ചർച്ചയിൽ വിഷയമായി.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെപ്പറ്റിയും ഇരുവരും ചർച്ച ചെയ്തുവെന്നാണ് സൂചന. ബിജെപി സർക്കാരിനെ എതിർക്കാൻ മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ്. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെയും ജമ്മുകശ്മിർ നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷ പാർട്ടികൾ സമീപിച്ചെങ്കിലും ഇരുവരും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പശ്ചിമബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ് നിലവിൽ പ്രതിപക്ഷ പാർട്ടികളുടെ മുന്നിലുള്ളത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുത്തതിനാൽ പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നു.

Tags: Narendra Modiprime ministerpresident ram nath kovindRashtrapati Bhavan
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies