ഈ മനുഷ്യനാണ് 'സൂപ്പർസ്റ്റാർ' ; പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക് നൽകി സുരേഷ്​ഗോപി; പണം നൽകുന്നത് മൂന്നാം തവണ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ മനുഷ്യനാണ് ‘സൂപ്പർസ്റ്റാർ’ ; പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക് നൽകി സുരേഷ്​ഗോപി; പണം നൽകുന്നത് മൂന്നാം തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 09:45 pm IST
Facebook
Twitter
WhatsAppTelegram

താൻ പറഞ്ഞ വാക്കിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് തെളിയിച്ച് നടൻ സുരേഷ്​ഗോപി. മിമിക്രി കലാകാരൻമാരുടെ സംഘടനയായ മായ്‌ക്ക് വീണ്ടും രണ്ട് ലക്ഷം നൽകി നടൻ. താൻ അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രികാരുടെ സംഘടനയായ മായ്‌ക്ക് കൈമാറുമെന്ന് 2021ലാണ് സുരേഷ് ഗോപി വാക്ക് നൽകുന്നത്. ആ വാക്ക് പാലിക്കാനുള്ളതാണെന്ന് നടൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിമുകളുമൊത്തുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്നുമാണ് താരം രണ്ട് ലക്ഷം രൂപയുടെ ചെക്ക് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് നൽകിയിരിക്കുന്നത്. നടനും സംവിധായകനുമായ നാദിർഷയ്‌ക്കാണ് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് വേണ്ടിയുള്ള തുക സുരേഷ് ​ഗോപി നൽകിയത്.

മായ്‌ക്ക് സുരേഷ് ​ഗോപി പണം നൽകുന്നത് ഇത് മൂന്നാം തവണയാണ്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് അഡ്വാൻസ് ലഭിച്ചപ്പോഴും അതിന് മുൻപും നടൻ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് തുക കൈമാറിയിരുന്നു. മിമിക്രി താരങ്ങൾക്കൊപ്പമുള്ള മാ മാമാങ്കം എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് സുരേഷ് ഗോപി ഈ വാഗ്ദാനം നൽകിയത്. കൊറോണ കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരൻമാർ. മിമിക്രി കലാകാരൻമാർക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയിൽ നിന്നും രണ്ടു ലക്ഷം നൽകുമെന്ന് പ്രഖ്യാപിച്ചത്. അതിന് മുടക്കം വരാതെ കൃത്യമായി താരം സംഘടനയ്‌ക്ക് പണം നൽകുന്നു.

വാർദ്ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശിൽ നിന്നും ഇത്ര തരാമെന്ന് പറയുന്നതിൽ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാൻ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയിൽ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല വിഹിതമായി നൽകി കൊള്ളാം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Tags: Suresh Gopi
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies