രോഗിയെ രാവിലെ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെന്ന് കുടുംബം; ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ; മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്നുണ്ടായ മരണത്തിൽ അപാകത?
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രോഗിയെ രാവിലെ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെന്ന് കുടുംബം; ശസ്ത്രക്രിയയ്‌ക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ; മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്നുണ്ടായ മരണത്തിൽ അപാകത?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 03:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കിടെ രോഗി മരിച്ച സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ കാത്ത് കുടുംബം. രോഗിയെ കഴിഞ്ഞ ദിവസം രാവിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഡോക്ടർമാരുടെ അനാസ്ഥ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും  വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കുടുംബം പറഞ്ഞു.

തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയിലെ മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്ന് എടുത്ത വൃക്ക പോലീസ് അകമ്പടിയോടെ രണ്ടര മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കേളേജിൽ എത്തിച്ചിരുന്നു. എന്നാൽ അവയവം എത്തിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

രാവിലെ മുതൽ വിവിധ പരിശോധനകൾ നടന്നിരുന്നു. രോഗിയുടെ അവസ്ഥയിൽ ഡോക്ടർമാരും സംശയം പ്രകടിപ്പിച്ചിരുന്നു. ഏറെ കാലം കാത്തിരുന്നു കിട്ടിയ അവയവം ആയതിനാൽ ആണ് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാൻ പറഞ്ഞത്. ഹൃദയാഘാതം ഉണ്ടായി എന്ന് ശസ്ത്രക്രിയയ്‌ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു. മരിച്ചയാളുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മെഡിക്കൽ കോളേജ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുരേഷിന്റെ ബന്ധു പറഞ്ഞു.

ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതയാണ് മരണ കാരണമെന്നും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരാതെ ഒന്നും പറയാനാവില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്നും അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: Deaththiruvananthapuram medical college
Share
Tweet
SendShare

More News from this section

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies