തിരുവനന്തപുരം: താൻ ബിജെപി വിടുമെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾക്കും വാർത്തകൾക്കും പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി. ഇത്തരം വാർത്തകൾ എന്തിന് വേണ്ടിയായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. ബിജെപി വിട്ട് മറ്റ് എവിടേക്കും ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിന്റെ പേരിൽ സുരേഷ് ഗോപി അസ്വസ്ഥനാണെന്നും പാർട്ടി വിടുകയാണെന്നുമാണ് ചില മാദ്ധ്യമങ്ങൾ വ്യാജ വാർത്ത നൽകിയത്. ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകൽച്ചയിലാണെന്നും, പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരസിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Comments