24 വർഷത്തെ കാത്തിരിപ്പ്; 57 കാരന് സർക്കാർ ജോലി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

24 വർഷത്തെ കാത്തിരിപ്പ്; 57 കാരന് സർക്കാർ ജോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 01:27 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി : സർക്കാർ ജോലി ലഭിക്കാനായി യുവാവ് പരീക്ഷയെഴുതി കാത്തിരുന്നത് നീണ്ട 24 വർഷങ്ങൾ. സർക്കാർ സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ലഭിക്കാനുള്ള എല്ലാ പരീക്ഷകളും പാസായിട്ടും ആന്ധ്ര സ്വദേശിയായ അല്ലക കേദാരേശ്വര റാവുവിന് ജോലി ലഭിച്ചില്ല. എന്നാൽ 24 വർഷങ്ങൾക്ക് ശേഷം 57 ാം വയസ്സിൽ റാവു തന്റെ സ്വപ്‌ന ജോലി നേടിയിരിക്കുകയാണ്. അദ്ധ്യാപക നിയമനത്തിനുള്ള പ്രവേശന പരീക്ഷ(ഡിഎസ്സി)-1998 ഫയൽ ക്ലിയർ ചെയ്തതോടെയാണ് ഇയാൾക്ക് ജോലി ലഭിച്ചത്.

1981 ൽ പെഡ്ഡ സിദ്ധി എസ്പി സ്‌കൂളിൽ നിന്നാണ് റാവു എസ്എസ്‌സി പൂർത്തിയാക്കിയത്. തുടർന്ന് 1992 ൽ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഡ് പാസായി. 1994 ലും 1996 ലും ഡിഎസ്‌സിക്ക് ഹാജരായെങ്കിലും നിർഭാഗ്യവശാൽ രണ്ട് തവണയും പരാജയപ്പെട്ടു. തുടർന്ന് 1998ൽ ഒരിക്കൽ കൂടി ഡിഎസ്സിക്ക് ഹാജരായി. ഇന്റർവ്യൂവും പാസായി. എന്നാൽ വിവിധ നിയമപ്രശ്‌നങ്ങൾ കാരണം അന്തിമ ഫലം ലഭിക്കാൻ വൈകുകയായിരുന്നുവെന്ന് റാവു പറഞ്ഞു. 57- ാം വയസ്സിൽ തനിക്ക് ജോലി ലഭിച്ചതിൽ അതിയായി സന്തോഷമുണ്ടെന്നാണ് റാവു പറയുന്നത്.

എന്നാൽ കടന്നുപോയ 24 വർഷത്തെ റാവുവിന്റെ ജീവിതം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. സർക്കാർ ജോലി കാത്തിരുന്ന റാവുവിന് ഗ്രാമത്തിൽ മറ്റൊരു ജോലിയും ലഭിച്ചില്ല. ഏറെ കാലം അമ്മയെ നോക്കി റാവു ജീവിച്ചു. അതിനിടെ വിവാഹം കഴിക്കാനോ കുടുംബ ജീവിതം നടത്താനോ റാവുവിന് സാധിച്ചില്ല. അമ്മയുടെ മരണം ഇയാളെ വിഷാദ രോഗിയാക്കി.

എട്ട് വർഷം മുമ്പ് റാവു പെഡ്ഡ സിദ്ധിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ആരും സ്വീകരിക്കാൻ തയ്യാറായില്ല. ശാരീരികമായി രൂപമാറ്റങ്ങൾ സംഭവിച്ചതോടെ ഇയാളെ ആളുകൾ യാചകനാണെന്ന് കരുതി ആട്ടിയോടിച്ചു. ആളുകൾ എറിഞ്ഞ് കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണ് ഇത്രയും നാൾ റാവു ജീവിതം മുന്നോട്ട് കൊണ്ടുപോയത്.

സർക്കാർ അദ്ധ്യാപകനായി തനിക്ക് സെലക്ഷൻ കിട്ടിയെന്ന് നാട്ടുകാർ പറഞ്ഞാണ് ഇയാൾ അറിഞ്ഞത്. ഈ വിവരം കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന റാവുവിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചെയ്ത കർമ്മങ്ങൾക്ക് പ്രായശ്ചിത്തമെന്നോണം പൊന്നാടയണിയിച്ചാണ് ഇയാളെ നാട്ടുകാർ സ്വീകരിച്ചത്.

Tags: GOVERNMENT JOB
Share
Tweet
SendShare

More News from this section

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies