നാശം വിതയ്ക്കാന്‍ അനുവദിക്കില്ല,സമാധാനപരമായ പ്രതിഷേധങ്ങളാകാം; അഗ്‌നിപഥ് പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാശം വിതയ്‌ക്കാന്‍ അനുവദിക്കില്ല,സമാധാനപരമായ പ്രതിഷേധങ്ങളാകാം; അഗ്‌നിപഥ് പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ്(എന്‍എസ്എ) അജിത് ഡോവല്‍. ജനാധിപത്യരാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദനീയമാണ്.എന്നാല്‍ നാശം വിതയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് തരത്തിലുള്ള പ്രതിഷേധക്കാരാണ് ഇപ്പോഴുള്ളത്. ഒരു കൂട്ടര്‍ രാജ്യത്തെ സ്നേഹിക്കുകയും സേവനം ചെയ്തവരും ആണ്. പക്ഷെ അവര്‍ക്ക് ആശങ്കയുണ്ട്, അറിവില്ലായ്മ കൊണ്ടുളള ഭയവും. എന്തെങ്കിലും ഒരു മാറ്റം സംഭവിച്ചാല്‍ എന്താകുമെന്ന ആശങ്കയും ഉത്ക്കണ്ഠയുമാണ് അവര്‍ക്ക്. വിരമിച്ച ചിലരും അഗ്‌നിപഥില്‍ ആശങ്ക പങ്കുവെച്ചിരുന്നു. അവരെയൊക്കെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗം ദേശസുരക്ഷയില്‍ യാതൊരു ആശങ്കയും ഇല്ലാത്തവരാണ്. ആഭ്യന്തരകലഹം സൃഷ്ടിക്കാനാണ് ഇക്കൂട്ടര്‍ക്ക് താല്‍പര്യം.

ട്രെയിനുകള്‍ കത്തിച്ചും കല്ലെറിഞ്ഞും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിപഥിന്റെ പേരില്‍ പ്രതിഷേധം നടത്താന്‍ സ്ഥാപിത താല്‍പര്യം ഉണ്ടെന്നും പറഞ്ഞു. കോച്ചിങ്ങ് സെന്ററുകള്‍ വഴി വരുമാനം ഉണ്ടാക്കുന്നവരുണ്ടാകും പക്ഷേ ജനാധിപത്യരാജ്യത്ത് നാശം വിതയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

17 മുതല്‍ 26 വയസുവരെ പ്രായമുള്ള യുവാക്കള്‍ക്ക് ഹ്രസ്വകാലത്തേക്ക് സൈനിക സേവനം അനുഷ്ഠിക്കാന്‍ അവസരം ഒരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് അഗ്‌നിപഥ്. ഇതുവഴി കര, വ്യോമ, നാവിക സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷക്കാലം ജോലി ചെയ്യാം. നിയമനം ലഭിക്കുന്ന 25 ശതമാനം യുവാക്കള്‍ക്ക് സൈന്യത്തിലേക്ക് സ്ഥിരനിയമനവും ലഭിക്കുന്നതാണ്.

Tags: NATIONAL SECURITY ADVISORajit dovalAgnipath protests
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies