കൊല്ലം: ചവറയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട സ്വദേശികളായ ജയകൃഷ്ണൻ (17) ,ബിനീഷ് (17) എന്നിവരെയാണ് കാണാതായത്. ഐ.ആർ.ഇക്ക് സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്.
വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഇവർക്കൊപ്പം മറ്റ് 3 വിദ്യാർത്ഥികൾ കൂടി ഉണ്ടായിരുന്നു. ഇന്ന് കടൽ പ്രക്ഷുബ്ദമായിരുന്നെന്നും അപ്രതീക്ഷിതമായെത്തിയ കടൽ ചുഴിയിൽ വിദ്യാർത്ഥികൾ അകപ്പെടുകയായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. കോസ്റ്റൽ പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിലവിൽ താത്കാലികമായി തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. നാളെ പുലർച്ചെ മുതൽ തിരച്ചിൽ പുനരാരംഭിക്കും.
Comments