സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ്; പൂഴ്ത്തിവെച്ച സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ്; പൂഴ്‌ത്തിവെച്ച സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 06:54 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സിപിഎം ഭരിക്കുന്ന ആലപ്പുഴ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. ബാങ്കിന് നഷ്ടം വരുത്തിയ 49.17 ലക്ഷം രൂപ 18 ശതമാനം പലിശയോടെ ഉത്തരവാദികളിൽ നിന്നും ഈടാക്കാനാണ് നിർദേശം. പൂഴ്‌ത്തിവെച്ച റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.

സിപിഎം നിയന്ത്രണത്തിലുള്ള കായംകുളം കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ അടിമുടി വെട്ടിപ്പാണെന്നാണ് സഹകരണ വകുപ്പിന്റെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്വർണപണയ വായ്പയുമായി ബന്ധപ്പെട്ടാണ് കൂടുതലും വെട്ടിപ്പ് നടന്നത്. തൽപ്പര കക്ഷികൾക്ക് സ്വർണപണയ വായ്പയുടെ പലിശയും പിഴ പലിശ ഇനത്തിലും അനധികൃതമായി ഇളവുകൾ ചെയ്തു നൽകി. കൂടാതെ വായ്പ എടുത്തവർ പോലും അറിയാതെ ബാങ്കിന്റെ ഭരണസമിതിയും ചില ഉദ്യോഗസ്ഥരുമായി ചേർന്ന് പണയ സ്വർണ്ണം വിറ്റു. ഇതിനായി കമ്പ്യൂട്ടർ സോഫ്റ്റ് വെയറിൽ കൃത്രിമം കാട്ടി. ലേലത്തിൽ മിച്ചം വന്ന തുക പോലും ഇടപാടുകാർക്ക് നൽകുന്നതിൽ ഗുരുതര വീഴ്‌ച്ച ഉണ്ടായി.

സ്വർണപണയവുമായി ബന്ധപ്പെട്ട് തിരിമറികൾ നടക്കുന്നതായി ഇടപാടുകാർ നൽകിയ പരാതിയെ തുടർന്നാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്. അനധികൃത ഇടപാടിലൂടെ ബാങ്കിനുണ്ടായ 49 ലക്ഷത്തിലധികം രൂപ 18 ശതമാനം പലിശയോടെ ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. രണ്ട് മാസം മുമ്പ് നൽകിയ റിപ്പോർട്ട് അധികാരികൾ പൂഴ്‌ത്തിവെച്ചിരുന്നു. അതേസമയം ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി കൈകഴുകാനാണ് സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയുടെ ശ്രമമെന്ന് ആക്ഷേപമുയരുന്നുണ്ട്.

 

Tags: alapuzhaCo-Operative Bankfraud
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies