ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന വിദേശ പര്യടനത്തിന് 26 ന് തുടക്കമാകും. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ജര്‍മന്‍ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജര്‍മന്‍ ചാന്‍സിലര്‍ ഓലാഫ് ഷൂള്‍സിന്റെ ക്ഷണപ്രകാരമാണ് യാത്ര. ജൂണ്‍ 26,27,28 തിയതികളിലാവും സന്ദര്‍ശനം.
ജൂണ്‍ 28 ന് തിരിക്കുന്ന പ്രധാനമന്ത്രി യാത്ര മധ്യേ യുഎഇ സന്ദര്ശിക്കുമന്നും മന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തില്‍ മുന്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യും.
48ാം ജി7 ഉച്ചക്കോടിയാണ് 26 മുതല്‍ 28 വരെ ജര്‍മനിയില്‍ നടക്കുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 1975 ആരംഭിച്ച ജി7 ഉച്ചകോടിയില്‍ ലോകത്തെ മുന്‍നിരയില്‍ നില്ക്കുന്ന വ്യാവസായിക രാജ്യങ്ങള്‍ക്ക് രാഷ്ട്രീയ കാര്യങ്ങളിലും ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ള വേദി ഒരുക്കുന്നു.
Comments