എറണാകുളം: ഇറച്ചിവെട്ടുയന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ സിനിമാ നിർമ്മാതാവ് കെ.പി സിറാജുദ്ദീൻ കസ്റ്റഡിയിൽ. വിദേശത്തായിരുന്ന ഇയാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇത് പ്രകാരം ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീൻ. കേസിലെ പ്രതികളായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിൻ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും സിറാജുദ്ദീനെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾക്കായി ഊർജ്ജിത അന്വേഷണം ആയിരുന്നു നടത്തിയിരുന്നത്.
ഏപ്രിൽ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയായിൽ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് രണ്ടരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്.
Comments