ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം ഉയരും : അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി ഭാരതം മാറുമെന്നും പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം ഉയരും : അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി ഭാരതം മാറുമെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 10:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5 ശതമാനം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ഇന്ത്യ അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി മാറും. രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വളർച്ച ഉയർത്തിക്കാട്ടിക്കൊണ്ട് ബ്രിക്‌സ് ബിസിനസ് ഫോറം ഉദ്ഘാടന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിന് കീഴിൽ 1.5 ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ലോകം കാണാത്ത തരത്തിലുള്ള പരിവർത്തനമാണ് ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്.

കൊറോണ മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ, ”പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക” എന്ന മന്ത്രമാണ് ഇന്ത്യ സ്വീകരിച്ചത്. ഈ സമീപനത്തിന്റെ ഫലങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം 7.5 ശതമാനം സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും.

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിനുള്ള പ്രധാന കാരണം സാങ്കേതിക വളർച്ചയാണ്. ബഹിരാകാശം, ബ്ലൂ എക്കോണമി, ഹരിത ഹൈഡ്രജൻ, ക്ലീൻ എനർജി, ഡ്രോണുകൾ, ജിയോ സ്‌പേഷ്യൽ ഡാറ്റ തുടങ്ങി നിരവധി മേഖലകളിൽ സർക്കാർ പുതിയ നയങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്, നവീകരണത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച ഇക്കോ സിസ്റ്റമാണ്് ഇന്ത്യയിലുള്ളത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ തന്നെ ഇത് പ്രതിഫലിക്കുന്നു.70,000-ത്തിലധികം സ്റ്റാർട്ടപ്പുകളിലായി 100-ലധികം യൂണികോണുകൾ ഉണ്ടെന്നും ഇത് പ്രതിദിനം വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ദേശീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിൽ 1.5 ട്രില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ട്. 2025 ഓടെ ഇന്ത്യൻ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ മൂല്യം 1 ട്രില്യൺ ഡോളറിലെത്തുമെന്നും മോദി പറഞ്ഞു. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന 4.4 ദശലക്ഷം പ്രൊഫഷണലുകളിൽ 36 ശതമാനം സ്ത്രീകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiCOVID-19bricseconomic growthdigital indiaമോദിNEW INDIA
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies