കൊച്ചി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണം കൊണ്ടുവന്ന മലപ്പുറം സ്വദേശി പി ജാബിറിനെ കസ്റ്റംസ് എയർ ഇൻറലിജൻസ് കസ്റ്റഡിയിലെടുത്തു.
ഒരു കിലോയോളം തൂക്കമുള്ള സ്വർണമാണ് കസ്റ്റംസ് ഇയാളിൽ നിന്ന് പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിൽ കാപ്സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി നിഷാജിന്റെ കൈവശം ഉണ്ടായിരുന്ന പാൻറ്സിലും ടി ഷർട്ടിലും, കാറിന്റെ ഗിയർ ബോക്സിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. മലപ്പുറത്തേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. സംഭവത്തിൽ രണ്ടുപേരാണ് അറസ്റ്റിലായത്.
Comments