പ്രളയത്തിൻറെ മറവിൽ പമ്പ ഉൾപ്പെടെയുള്ള നദികളിൽ മണൽ കൊള്ള; കരാറുകാരെ പിന്തുണച്ച് ആർഡിഒ; കടവുകൾ സന്ദർശിക്കാതെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രളയത്തിന്റെ മറവിൽ പമ്പ ഉൾപ്പെടെയുള്ള നദികളിൽ മണൽ കൊള്ള; കരാറുകാരെ പിന്തുണച്ച് ആർഡിഒ; കടവുകൾ സന്ദർശിക്കാതെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 12:21 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : പ്രളയത്തിന്റെ മറവിൽ നടക്കുന്ന മണൽ കൊള്ളയിൽ കരാറുകാരെ പിന്തുണച്ച് ചെങ്ങന്നൂർ ആർഡിഒയുടെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ മണൽ കടത്തിയിട്ടും കരാറുകാരനെ ന്യായീകരിച്ചാണ് ആർഡിഒ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. മണൽ കൊള്ളക്കെതിരെ ജനകീയ സമര സമിതി നൽകിയ ഹർജിയിലാണ്് ഉദ്യോഗസ്ഥൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

മണലൂറ്റുന്ന കടവുകൾ കളക്ടറോ,മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സന്ദർശിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവ് ഇട്ടിരുന്നത്. എന്നാൽ കടവ് സന്ദർശിക്കാതെയാണ് ഉദ്യോഗസ്ഥൻ കോടതിയിൽ ഇത്തരത്തിലോരു റിപ്പോർട്ട് നൽകിയിരിക്കുന്നത്.

റിപ്പോർട്ടിന് പിന്നാലെ ആർഡിഒക്കെതിരെ ചെങ്ങന്നൂർ നഗരസഭ തന്നെ രംഗത്തെത്തി. മണൽകൊള്ള നടക്കുന്ന കടവുകൾ ആർഡിഒ സന്ദർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് നഗരസഭ അധ്യക്ഷ പറയുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ആർഡിഒ ചെയ്തതെന്ന് നഗരസഭാ അധ്യക്ഷ മറിയാമ്മ ജോൺ വ്യക്തമാക്കി.

പമ്പ ഉൾപ്പെടെയുള്ള നദികളിൽ നിന്നാണ് കരാറുകാർ കോടിക്കണക്കിന് രൂപയുടെ മണൽ അനധികൃതമായി കടത്തിയത്. മണൽ മാഫിയയെ സഹായിക്കുന്ന വിധത്തിലാണ് ആർഡിഒ പ്രവർത്തിച്ചിരിക്കുന്നത്.മണലൂറ്റ് പരിസ്ഥിതിയെ മാത്രമല്ല, കുടിവെള്ളം പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് നാടിനെ എത്തിച്ചു കൊണ്ടിരിക്കുന്നത്. തുടർന്നാണ് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചത്. തുടർന്നാണ് സമരസമിതി ഹർജി കോടതിയിൽ നൽകിയത്.യന്ത്രവൽക്കൃത ഡ്രഡ്ജിംഗ് നിർത്തണം.നദീതടം താഴ്‌ത്തി മണലെടുക്കരുത്.പരിസ്ഥിതി പ്രശ്‌നങ്ങൾക്കിടായാക്കാതെ ചെളി മാറ്റണം. ഇതൊക്കെയായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഈ ഹർജിയിലാണ് ജില്ലാ കലക്ടറോ ചുമതലപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥനോ നേരിട്ട് സ്ഥലം സന്ദര്ശിച്ച് റിപ്പോർട്ട് നൽകാന് ഹൈക്കോടതി ഉത്തരവിട്ടത്.

പതിമൂന്ന് കടവുകളിൽ നിന്നായി മണിക്കൂറിൽ എട്ടും പത്തും ലോഡാണ് മണലുകൾ കയറ്റി ലോറികൾ പായുന്നത്.ഇത് ചട്ടവിരുദ്ധമല്ലെന്നാണ് ആർഡിഒയുടെ കണ്ടെത്തൽ.ഉദ്യോഗസ്ഥരും കൈവിട്ട അവസ്ഥയിൽ ഇനി നാട്ടുക്കാരുടെ പ്രതീക്ഷ ഹൈക്കോടതിയാണ്.

Tags: govtSAND MINING
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies