തിരുവനന്തപുരം: കെപിസിസി സെക്രട്ടറിയും വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബിആര്‍എം ഷെഫീറിനെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലര്‍ക്കായി ജോലിനോക്കിയിരുന്ന സത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് ഇവരുടെ പരാതി. 294(ബി),323,354 വകുപ്പുകള്‍ ചേര്‍ത്താണ് ഷെഫീറിനെതിരെ കേസ് എടുത്തത്.
അതേസമയം ഷെഫീര്‍ നല്കിയ പരാതിയില്‍ വനിത ക്ലര്‍ക്കിനെതിരെയും നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്. തന്റെ ഓഫീസില്‍ നിന്നും രേഖകള്‍ കടത്തിയെന്നും താന്‍ അറിയാതെ വക്കീല്‍ ഫീസ് വാങ്ങി തട്ടിപ്പ് നടത്തിയെന്നുമാണ് ഷെഫീറിന്റെ പരാതി.
ഓഫീസ് ജീവനക്കാരിയുടെ പരാതി സംബന്ധിച്ച് ഷെഫീര്‍ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. യുഡിഎഫിനെ പ്രതീനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാനിധ്യംകൂടിയാണ് ബിആര്‍എം ഷെഫീര്‍
Comments