കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഗുണം ചെയ്തു; രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഗുണം ചെയ്തു; രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

ഡല്‍ഹി: രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വിലയില്‍ കാര്യമായ കുറവാണ് സംഭവിക്കുന്നത്. പ്രധാന ബ്രാന്‍ഡുകളുടെ ഭക്ഷ്യ എണ്ണ വില ലിറ്ററിന് 10 മുതല്‍ 15 രൂപ വരെയാണ് കുറച്ചത്. വിലക്കയറ്റം  തടയാന്‍ ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് എണ്ണ വില കുറഞ്ഞത്.

സൂര്യകാന്തി എണ്ണ, സോയാബീന്‍ എണ്ണ, പാമോയില്‍ വനസ്പതി എന്നിവയുടെ വില കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞുവരികയാണ്. ഭക്ഷ്യ എണ്ണകളുടെ വില കുറയുന്നത് മൊത്തത്തിലുള്ള വിലക്കയറ്റത്തില്‍ ഗുണകരമായ മാറ്റം വരുത്തുമെന്നും വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുതാന്‍ഷു പാണ്ഡെ പറഞ്ഞു.

വില കുറയാനുള്ള കാരണം

അസംസ്‌കൃത പാമോയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അടിസ്ഥാന നികുതിയായ 2.5 ശതമാനം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കി.

ഈ എണ്ണകളുടെ കാര്‍ഷിക സെസ് 5 ശതമാനമായി കുറയ്‌ക്കുകയും ചെയ്തു.

പാചക എണ്ണകളുടെ വില കുറയ്‌ക്കാനായി അസംസ്‌കൃത സോയാബീന്‍, സൂര്യ കാന്തി എണ്ണകളുടെ ഇറക്കുമതിക്ക് താരിഫ് റേറ്റ് കോട്ട അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കി

ഇതുപ്രകാരം 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 20 ലക്ഷം മെട്രിക് ടണ്‍ വീതം ഇറക്കുമതി ചെയ്യുന്നതിന് ചുങ്കം ഏര്‍പ്പെടുത്തില്ല.

സംസ്‌കരിച്ച സോയാബീന്‍ എണ്ണയുടേയും സൂര്യ കാന്തി എണ്ണയുടേയും അടിസ്ഥാന നികുതി 32.5 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമായി കുറച്ചു.
സംസ്‌കരിച്ച പാമോയിലിന്റെ അടിസ്ഥാന നികുതി 17.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറച്ചു.

മിന്നല്‍ പരിശോധനകള്‍ ഗുണം ചെയ്തു

മിന്നല്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ പൂഴ്‌ത്തി വയ്പ്പ് ഒരു പരിധിവരെ തടയാന്‍ സാധിച്ചു. ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടന്നു

ആദ്യ ഘട്ടത്തിലെ പരിശോധനയില്‍ 53 വ്യാപാരസ്ഥാപനങ്ങളാണ് പൂഴ്‌ത്തി വയ്‌ക്കുന്നതായി കണ്ടെത്തിയതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഇത് 12ആയി കുറഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. പൂഴ്‌ത്തി വയ്‌ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ വസ്തു നിയമ പ്രകാരം കര്‍ശന നടപടിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

Tags: central governmentEDIBLE OIL
Share
Tweet
SendShare

More News from this section

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

Latest News

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies