പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന ഗ്രാമം; നിഗൂഢ രഹസ്യങ്ങൾ അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന ഗ്രാമം; നിഗൂഢ രഹസ്യങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 06:09 pm IST
Facebook
Twitter
WhatsAppTelegram

ഈ ഗ്രാമത്തിന് ഇത് എന്ത് പറ്റി. കാണാൻ വളരെ സുന്ദരമായ പ്രദേശം. പ്രകൃതി ഭംഗിയും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ഗ്രാമം. ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേക്ക് ഇന്ന് ഈ നാട് മാറിയിരിക്കുകയാണ്. പക്ഷികളുടെ ആത്മഹത്യാ മുനമ്പ് എന്ന നിലയിലാണ് ഈ പ്രദേശം ഇന്ന് അറിയപ്പെടുന്നത്.

കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്ന ഈ പ്രതിഭാസം നടക്കുന്നത് വിദേശ രാജ്യങ്ങളിലൊന്നുമല്ല, ഇന്ത്യയിൽ തന്നെയാണ്. വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലെ ജതിൻഗയിലാണ് ഈ അത്യപൂർവ്വ സംഭവം കണ്ടുവരുന്നത്. സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ് പക്ഷികൾ കൂടുതലായും ഇവിടെ ആത്മഹത്യ ചെയ്യുന്നത്.

അസമിലെ ഡിമാ ഹസാവോ ജില്ലയിലാണ് ജതിൻഗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പച്ചപ്പും പ്രകൃതിഭംഗിയും കൊണ്ട് ആരെയും ആകർഷിക്കുന്ന പർവ്വത നിരകളും കാടുകളും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പക്ഷി ആത്മഹത്യയ്‌ക്ക് പേരെടുത്ത സ്ഥലമാണ്. പക്ഷികളുടെ മരണത്താഴ്വര എന്നും ഇവിടം അറിയപ്പെടുന്നു.

കൂട്ടത്തോടെ പറന്നെത്തുന്ന പക്ഷികൾ കെട്ടിടങ്ങളിലും അതിന്റെ തറകളിലും തൂണുകളിലും ഒക്കെ ഇടിച്ച് താഴെവീഴുകയും മരണപ്പെടുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം. സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ കാണപ്പെടുന്ന ഈ സംഭവം കറുത്തവാവ് ദിവസങ്ങളിൽ പരമാവധിയിലെത്തും. നിരവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇതേപ്പറ്റി ഗ്രാമവാസികൾ പറഞ്ഞുപ്രചരിപ്പിക്കുന്നുണ്ട്. ഈ അപൂർവ്വ പ്രതിഭാസത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശദീകരണങ്ങളും ലഭിച്ചിട്ടുണ്ട്.

അസമിലെ മഞ്ഞുകാലമാണ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ. കനത്ത മൂടൽ മഞ്ഞും മേഘങ്ങളും കാരണം ദിശാബോധം തെറ്റുന്ന പക്ഷികൾ വെളിച്ചത്തിൽ ആകൃഷ്ടരായി ഗ്രാമത്തിലെ വീടുകളുടെ ചുമരുകളിലും മരങ്ങളിലുമെല്ലാം ഇടിച്ച് വീഴുന്നു എന്നാണ് കണ്ടെത്തൽ. കറുത്തവാവ് ദിവസങ്ങളിൽ അന്തരീക്ഷത്തിൽ തീരെ വെളിച്ചമില്ലാത്തതാണ് മരണസംഖ്യ കൂടാൻ കാരണം, അനുഭവപരിചയമില്ലാത്ത കുഞ്ഞുപക്ഷികളാണ് ചത്തുവീഴുന്നത്.

വൈകീട്ട് ആറ് മണി മുതൽ പത്ത് മണിവരെയുള്ള സമയത്തിനിടെയാണ് ഈ പ്രതിഭാസം നടക്കുക. നൂറ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഈ സംഭവത്തിന് ഇന്നും ജനങ്ങൾ സാക്ഷ്യം വഹിക്കുന്നു.
45 തരത്തിലുള്ള പക്ഷികളെ ഇങ്ങനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും ശക്തിയേറിയ കാറ്റും മഞ്ഞും പക്ഷികളുടെ ലക്ഷ്യബോധത്തെ തിരിച്ചുകാണുമെന്നും ഒന്നും മനസ്സിലാകാത്ത അവർ വെളിച്ചം കണ്ടിടത്തേക്ക് പറന്നു നീങ്ങി അവിടുത്തെ ഭിത്തികളിൽ തട്ടി വീഴുന്നതാകാം എന്നും ഗവേഷകര് പറയുന്നുണ്ട്. രാത്രി സമയം ആളുകൾ മുളവടികളുമായി പക്ഷകളെ വേട്ടയാടാനും ഇറങ്ങാറുണ്ടായിരുന്നു. എന്നാൽ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ഇതിന് കുറവ് വന്നിട്ടുണ്ടെന്നാണ് നിഗമനം.

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്ന് പറയുമ്പോഴും തങ്ങളുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെട്ട ദൂരപ്രദേശങ്ങളിലേക്ക് പോകുന്ന പക്ഷികൾ എങ്ങനെ ഇവിടെയെത്തി ചത്തുവീഴുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.

Tags: Suicideആത്മഹത്യ
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies