''നിങ്ങളിപ്പോൾ സർപഞ്ചാണ്, മുഖം മറയ്‌ക്കേണ്ട കാര്യമില്ല''; രജപുത്ര വനിതയോട് ആവശ്യപ്പെട്ട് ഗുജറാത്ത് മന്ത്രി; അംഗീകരിച്ച് ഗ്രാമത്തിലെ മുതിർന്നവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”നിങ്ങളിപ്പോൾ സർപഞ്ചാണ്, മുഖം മറയ്‌ക്കേണ്ട കാര്യമില്ല”; രജപുത്ര വനിതയോട് ആവശ്യപ്പെട്ട് ഗുജറാത്ത് മന്ത്രി; അംഗീകരിച്ച് ഗ്രാമത്തിലെ മുതിർന്നവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് ; ഗ്രാമത്തിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിനോട് മുഖം മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് നിർദ്ദേശിച്ച് ഗുജറാത്ത് മന്ത്രി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ രാൻതേജിലാണ് സംഭവം. രാൻതേജ് ഗ്രാമത്തിലെ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ട മീനാബ സാലയോടാണ് വിദ്യാഭ്യാസ മന്ത്രി ജുതു വാഗാനി മുഖം മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞത്. ഇത് ഗ്രാമത്തിലെ മുതിർന്നവർ ഒന്നാകെ അംഗീകരിച്ചതോടെ യുവതി മുഖത്ത് നിന്നും സാരി മാറ്റി. തുടർന്ന് ഇവർക്ക് വേദിയിൽ തന്നെ കസേരയും ഒരുക്കിക്കൊടുത്തു.

ബഹുചാർ മാതയുടെ ചിത്രം നൽകുന്നതിനായി സർപഞ്ചിനെ വേദിയിലേക്ക് വിളിച്ചപ്പോഴാണ് സംഭവം. മുഖം മറച്ച നിരവധി സ്ത്രീകൾക്കിടയിൽ നിന്നും ഇവർ എഴുന്നേറ്റ് വന്നു. എന്നാൽ സമ്മാനം നൽകുന്നതിന് മുൻപ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് യുവതിയുടെ മുഖത്ത് നിന്ന് മറ നീക്കാൻ മന്ത്രി നിർദ്ദേശിച്ചു. മുതിർന്നവരുടെ അനുമതിയുണ്ടെങ്കിൽ മീനാബയ്‌ക്ക് മുഖത്ത് നിന്നും വസ്ത്രം നീക്കാവുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. വാർഷിക സ്‌കൂൾ പ്രവേശനോത്സവം, പെൺകുട്ടികളെ പഠിപ്പിച്ച് മുൻനിരയിൽ എത്തിക്കുന്നതിനുളള പദ്ധതിയായ കന്യാ കേളവാണി എന്നിവയ്‌ക്ക് തുടക്കം കുറിയ്‌ക്കുന്ന ചടങ്ങിനിടെയായിരുന്നു ഇത്.

മന്ത്രിയുടെ ആവശ്യം ആദ്യം ആരും അംഗീകരിച്ചില്ല. തങ്ങൾ രജപുത്രന്മാരാണെന്നും, ആചാരമനുസരിച്ച് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നും ഇവർ പറഞ്ഞു. എന്നാൽ ഇതിന് സമുദായവുമായി എന്ത് ബന്ധമാണുള്ളത് എന്നാണ് മന്ത്രി ചോദിച്ചത്. ദർബാറാണെങ്കിലും പട്ടേൽ ആണെങ്കിലും ബ്രാഹ്മണരാണെങ്കിൽ സ്ത്രീകൾ എത്രമാത്രം സന്തോഷവതികളാണെന്ന് നോക്കൂ. അവർ നിങ്ങളെയെല്ലാം അനുഗ്രഹിക്കുന്നത് നോക്കൂ.

പരമ്പരാഗതമര്യാദ ഒരിക്കലും ഒരു തെറ്റല്ല. എന്നാൽ ഒരു സർപഞ്ചാകുമ്പോൾ ഈ പാരമ്പര്യങ്ങളിൽ നിന്ന് നിങ്ങൾ പുറത്തുവരേണ്ടതുണ്ട്. ചുറ്റും നോക്കൂ, ലോകം എവിടേയ്‌ക്ക് എത്തിയിരിക്കുന്നു. മുഖം മറ നീക്കിയാൽ നമുക്ക് നമ്മുടെ മര്യാദ ഒരിക്കലും നഷ്ടപ്പെടുന്നില്ല. ഈ ആചാരം മോശമാണെന്ന് താൻ പറയുന്നില്ല, എന്നാൽ സമയത്തിനനുസരിച്ച് നമ്മൾ മാറി ചിന്തിക്കുകയും ഇതിൽ നിന്ന് പുറത്തുവരുകയും വേണം. എന്നാലെ നമുക്ക് മുന്നോട്ട് പോകാനാകൂ. ഇനിയെല്ലാം ഗ്രാമം തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ആൾക്കൂട്ടത്തിലെ മറ്റെല്ലാ സ്ത്രീകളും അവരുടെ മുഖം പുറത്തുകാട്ടണമെന്ന് വാഗാനി പറഞ്ഞു.

ഇതു കേട്ടുനിന്ന ഗ്രാമത്തിലെ മുതിർന്നവർ സമ്മതം നൽകി. പിന്നാലെ മീനാബ മുഖത്ത് നിന്നും വസ്ത്രം മാറ്റി സമ്മാനം ഏറ്റുവാങ്ങി. ഇവർക്ക് സ്‌റ്റേജിൽ ഇരിക്കാനുള്ള സൗകര്യവും ഒരുക്കിനൽകി.

മന്ത്രി പറഞ്ഞത് ശരിയാണെന്ന് മീനാബ പറഞ്ഞു. നാം നമ്മുടെ ആചാരങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും ഇതിൽ നിന്ന് പുറത്തുവരുകയും വേണം. തങ്ങൾ വീടുകളിൽ പോലും ശിരോവസ്ത്രം ധരിച്ചാണ് നടക്കുന്നത് എന്നും പക്ഷേ കാലത്തിനനുസരിച്ച് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അവർ പറയുന്നു. നാല് പുരുഷ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ടാണ് മൂന്ന് കുട്ടികളുടെ അമ്മയായ മീനാബ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് പോലീസിൽ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സഹോദരന്മാർ അതിന് സമ്മതിച്ചില്ല. അതുകൊണ്ട് ആദ്യം വർഷം തന്നെ ബിരുദ പഠനം നിർത്തി കോളേജിൽ നിന്ന് പടിയിറങ്ങി. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറുകയാണ്. പെൺകുട്ടികൾ തങ്ങളുടെ മുന്നേറ്റത്തിനായി പരിശ്രമിക്കുന്നു. ഇന്ന് തന്റെ സഹോദരന്റെ മകൾ പോലീസാണെന്നും മീനാബ അഭിമാനത്തോടെ പറഞ്ഞു.

Tags: traditionsRajputssarpanch
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies