തിരുവനന്തപുരം:ഭിന്നശേഷി കുട്ടികളോടൊപ്പം സന്തോഷം പങ്കുവെച്ച് ഗായിക മഞ്ജരിയും ഭർത്താവ് ജെറിനും . ഇന്ന് വിവാഹിതരായ ദമ്പതിമാരുടെ വിവാഹ സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയിലെ ഭിന്നശേഷി കുട്ടികളോടൊപ്പമാണ് നടത്തിയത്.
അക്കാദമിയിൽ മഞ്ജരിയും ഭർത്താവും എത്തിയതിന്റെ സന്തോഷം മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കുവെച്ചു. ഭിന്നശേഷി കുട്ടികളോടൊപ്പം വിവാഹ സത്കാരം നടത്തിയത് തികച്ചും അഭിനന്ദനീയമാണെന്ന് അദ്ദേഹം കുറിച്ചു.
ഒരു കല്യാണത്തിന് കൊണ്ടുപോയാലുള്ള നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളേയും ഭയന്ന് ചടങ്ങുകളിൽ നിന്നെല്ലാം അകന്നുനിൽക്കേണ്ടി വരുന്ന കുട്ടികൾക്ക് ആഘോഷം ആശ്വാസകരമായെന്നും മംഗള മുഹൂർത്തം കുട്ടികളോടൊപ്പം പങ്കിട്ടതിന് നന്ദിയെന്നും അദ്ദേഹം കുറിച്ചു.
ബാല്യകാല സുഹൃത്തായ ജെറിനുമായാണ് മഞ്ജരിയുടെ വിവാഹം കഴിഞ്ഞത്. നടൻ സുരേഷ് ഗോപി അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
Comments