പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യം ഞങ്ങളോട് ആലോചിച്ചില്ല; ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

Published by
Janam Web Desk

ലക്‌നൗ: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. യശ്വന്ത് സിന്‍ഹയെ രാഷ്‌ട്രപതിയായി തീരുമാനിക്കുമ്പോള്‍ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മായാവതി ആരോപിച്ചു. ‘ ഒരിക്കലും ബിജെപിയേയും എന്‍ഡിഎയേയും പിന്തുണച്ച് കൊണ്ടുള്ളതല്ല ഈ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരായിട്ടുമല്ല. മറിച്ച് തങ്ങളുടെ പാര്‍ട്ടിയേയും അതിന്റെ പ്രസ്ഥാനങ്ങളേയും ഓര്‍ത്തു കൊണ്ടാണ് ഈ തീരുമാനമെന്നും’ മായാവതി പറയുന്നു.

 

Share
Leave a Comment