ഗുരുവായൂരിലെ 44 ആനകളുടെ മേൽനോട്ടക്കാരി; 47 വർഷത്തിനിടയിലെ ആദ്യ വനിതാ മാനേജർ; ശ്രീകൃഷ്ണ ഭക്തയായ സി ആർ ലെജുമോൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരിലെ 44 ആനകളുടെ മേൽനോട്ടക്കാരി; 47 വർഷത്തിനിടയിലെ ആദ്യ വനിതാ മാനേജർ; ശ്രീകൃഷ്ണ ഭക്തയായ സി ആർ ലെജുമോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 11:00 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഗുരുവായൂരിലെ അമ്പാടിക്കണ്ണന്റെ വലിയ ഭക്തയായ സിആർ ലെജുമോൾക്ക് ആനകളെ പേടിയില്ല. പാപ്പാന്മാരുടെ കുടുംബത്തിൽ ജനിച്ച ഈ 44 കാരിക്ക് ചെറുപ്പം മുതലേ ആനകളോട് അതിയായ അഭിനിവേശമുണ്ടായിരുന്നു, അവയ്‌ക്ക് ഭക്ഷണം നൽകാനും ഏറെ ഇഷ്ടമായിരിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ പുന്നത്തൂർ കോട്ടയിൽ 47 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് ആദ്യ വനിതാ മാനേജരായി ചുമതലയേൽക്കുമ്പോൾ ലെജുമോൾ പറയുന്നത് ”എല്ലാം ഭഗവാന്റെ അനുഗ്രഹം” എന്നാണ്.

ഗുരുവായൂരപ്പന്റെ ഭക്തർ സംഭാവന നൽകിയ 44 ആനകളാണ് പുന്നത്തൂർ കോട്ടയിലുള്ളത്. ഇനി ഈ ആനകളെ പരിപാലിക്കേണ്ട ചുമതല ലെജുമോൾക്കാണ്. ഒരു പ്രാദേശിക ഭരണാധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പുന്നത്തൂർ കോട്ട 1975 ലാണ് ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തത്. 10 ഏക്കറിൽ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ക്യാമ്പ്.

പാപ്പാൻമാർ ഉൾപ്പെടെ 150 ജീവനക്കാരെ ഏകോപിപ്പിക്കുക, ആനകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നിവയാണ് ലെജുമോൾക്ക് ഏൽപ്പിച്ചിരിക്കുന്ന ജോലികൾ എന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. ലെജുമോളുടെ അച്ഛൻ രവീന്ദ്രൻ നായരും ഭാര്യാപിതാവ് ശങ്കരനാരായണനും വർഷങ്ങളോളം ദേവസ്വത്തിന്റെ കീഴിൽ പാപ്പാന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. ലെജുമോളുടെ ഭർത്താവ് പ്രസാദും ആന പാപ്പാനായിരുന്നു.

1996ൽ ഗുരുവായൂർ ദേവസ്വത്തിൽ ലോവർ ഡിവിഷൻ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ലെജുമോൾ, കോട്ടയുടെ ചുമതലയേൽക്കും മുമ്പ് അസിസ്റ്റന്റ് മാനേജരായും പ്രവർത്തിച്ചിരുന്നു. ഗുരുവായൂരപ്പന്റെ ആനകളെ ഇത്രയും ഔദ്യോഗിക പദവിയിൽ പരിപാലിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ലെജുമോൾ പറഞ്ഞു. ഇവിടെ 44 ആനകളും പാപ്പാൻമാർ ഉൾപ്പെടെ 150 ജീവനക്കാരുമുണ്ട്. ആനകൾക്ക് പനയോല, പുല്ല്, വാഴത്തണ്ടുകൾ എന്നിവയുടെ വിതരണത്തിന് ദേവസ്വം കരാർ നൽകിയിട്ടുണ്ട്. ഓരോ ആനയ്‌ക്കും ഭക്ഷണത്തിന്റെ അളവ് വെറ്ററിനറി ഡോക്ടർമാരാണ് നിശ്ചയിക്കുന്നത്. അടുത്ത മാസം ആനകൾക്ക് ആയുർവേദ പുനരുജ്ജീവന ചികിത്സ നൽകുമെന്നും ലെജുമോൾ പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യചടങ്ങുകൾക്കായി ആനകളെ എത്തിക്കുന്നത് ലെജുമോളുടെ കടമയാണ്. ഉത്സവകാലത്ത് 20ഓളം ആനകളെ മറ്റ് ക്ഷേത്രങ്ങളിലേക്ക് അയക്കും. ആനകൾ അവശരാകുമ്പോൾ അവർക്ക് വിശ്രമം നൽകുകയും മെഡിക്കൽ ചെക്കപ്പ് നടത്തിയ ശേഷം ഉത്സങ്ങൾക്കും മറ്റുമായി വേറെ ആനകളെ തിരഞ്ഞെടുക്കുകയും വേണം. മക്കളായ അക്ഷയ് കൃഷ്ണനും അനന്തകൃഷ്ണനും ലെജുമോൾക്ക് പുതിയ ജോലി ലഭിച്ചതിന്റെ ആവേശത്തിലാണ്.

Tags: guruvayoorguruvayoor devaswom
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies