വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയ താരങ്ങളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ഒന്നിച്ചഭിനയിച്ചത്. സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ഇവർ വീണ്ടും ഒന്നിക്കുന്ന എന്ന വിവരമാണ് പുറത്തുവരുന്നത്.
പ്രണവിനും കല്യാണിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ‘വീണ്ടും ഒരുമിക്കാൻ പോകുന്നു’ എന്ന് കലാസംവിധായകൻ പ്രശാന്ത് അമരവിളയാണ് കുറിച്ചത്. അഞ്ജലി മേനോൻ ചിത്രത്തിൽ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന ചർച്ചകൾ നടന്നിരുന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചത്. പിന്നീടാണ് വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ ഇരുവരും അഭിനയിച്ചത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ‘ഹൃദയം’ നിർമ്മിച്ചത്.
Comments