കൊൽക്കത്ത: ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും രോഗി ചാടി. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഹോസ്പിറ്റലിലാണ് സംഭവം. ആശുപത്രി മുറിയുടെ ജനലിലൂടെ പുറത്തേക്ക് കടന്ന രോഗി കെട്ടിടത്തിന്റെ കോർണറിൽ നിലത്തേക്ക് കാലിട്ട് ചെന്നിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താഴേക്ക് ചാടിയത്.
https://twitter.com/i/status/1540637332474191872
Kolkata, West Bengal | A patient has climbed out of a ward to sit on a highrise edge of the Institute of NeuroScience Hospital and is showing unwillingness to get down. Hydraulic ladder is reportedly being brought to bring him down pic.twitter.com/QWRhyhbhxq
— ANI (@ANI) June 25, 2022
സുധീർ അധികാരി എന്ന യുവാവാണ് തന്റെ ചികിത്സ തുടരുന്നതിനിടെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അഗ്നിശമന സേന ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സുധീർ സഹകരിച്ചില്ല. ഒടുവിൽ താഴേക്ക് ചാടിയ സുധീറിന്റെ തലയ്‌ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.
ഉച്ചയ്‌ക്ക് 1.10 ഓടെയാണ് സുധീർ ചാടിയത്. നിലത്ത് വീഴുന്നതിനിടെ രണ്ട് തവണയാണ് സുധീറിന്റെ ശരീരം മറ്റ് നിലകളിലെ വിവിധ കോർണറുകളിൽ ഇടിച്ചത്. മസ്തിഷ്‌കത്തിന് ഉൾപ്പെടെ അതിഗുരുതരമായി പരിക്കേറ്റ സുധീറിന്റെ ഇടതുകയ്യും ഒടിഞ്ഞിട്ടുണ്ട്. താഴെ കട്ടിയുള്ള കിടക്കകളും മറ്റും വിരിച്ചിട്ടിരുന്നുവെങ്കിലും നിലത്ത് എത്തുന്നതിന് മുമ്പ് മറ്റ് നിലകളിൽ തട്ടിയതാണ് പരിക്ക് ഗുരുതരമാകാൻ കാരണമെന്ന് ഫയർ ഓഫീസർ ശുഭാങ്കർ ഘോഷ് പ്രതികരിച്ചു.















