മഞ്ഞ ജിപ്സിയിൽ റോ ഏജന്റ് ശ്രീധർ പ്രസാദായി വന്ന് തരംഗം തീർത്ത സുരേഷ് ഗോപി; വിജയം ആവർത്തിക്കാൻ ജയരാജിനൊപ്പം വീണ്ടും; ഹൈവേ 2 പ്രഖ്യാപിച്ചു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മഞ്ഞ ജിപ്സിയിൽ റോ ഏജന്റ് ശ്രീധർ പ്രസാദായി വന്ന് തരംഗം തീർത്ത സുരേഷ് ഗോപി; വിജയം ആവർത്തിക്കാൻ ജയരാജിനൊപ്പം വീണ്ടും; ഹൈവേ 2 പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 08:38 pm IST
Facebook
Twitter
WhatsAppTelegram

പ്രേഷകരെ കോരിത്തരിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂപ്പർ സ്റ്റാർ സുരേഷ് ​ഗോപി. തന്റെ 254 ആം ചിത്രമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള സിനിമ പ്രേമികളെ സംബന്ധിച്ച് ഈ പ്രഖ്യപനം രോമാഞ്ചം കൊള്ളിപ്പിക്കുന്ന ഒന്നാണ്. തൊണ്ണൂറുകളിൽ തിയറ്ററുകളിൽ ഇടിമുഴക്കം സൃഷിടിച്ച ഹൈവെ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമായാണ് താരം വരുന്നത്. സുരേഷ്​ഗോപി-ജയരാജ് കൂട്ടുക്കെട്ട് വീണ്ടും ഇടിമുഴക്കാൻ വരുന്നു എന്നത് മലയാളികൾക്ക് ആവേശ വാർത്തയാണ്. ജൂൺ 26 ന് നടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഇരിക്കുന്ന ആരാധകർക്ക് മധുരമേറുന്ന വാർത്തയാണ് താരം നൽകിയിരിക്കുന്നത്.

ജയരാജ്-സുരേഷ്​ഗോപി ചിത്രമായ ഹൈവെ 1995 ലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ റോ ഓഫീസറായാണ് സുരേഷ് ​ഗോപി പ്രത്യക്ഷപ്പെട്ടത്. 30 നിരപരാധികളായ കോളേജ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം അന്വേഷിക്കുന്നതിനായി റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ഓഫീസറായ ശ്രീധർ പ്രസാദ് വരുന്നതാണ് 1990 ൽ ഇറങ്ങിയ ഹൈവെയുടെ കഥാസന്ദർഭം. അന്വേഷണത്തിന്റെ ഭാ​ഗമായി ഉടുമ്പൻചോലയിലെ ഒരു പ്ലാന്ററായ മഹേഷ് അരവിന്ദായി ചിത്രത്തിൽ വേഷം മാറി അന്വേഷിക്കുകയും കേസ് തെളിയിക്കുന്നതുമാണ് ഹൈവെ എന്ന ചിത്രം.

ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമ കൂടിയായിരുന്നു ​ഹൈവെ. അന്ന് വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത മെയിക്കിം​ ശൈലിയായിരുന്നു ഹൈവെയുടെത്. അതുവരെ ആർക്കും പരിചയമില്ലാതിരുന്ന റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്(R&AW) എന്ന അന്വേഷണ വിഭാ​ഗത്തെ പരിചയപ്പെടുത്തിയ സിനിമയാണിത്. സുരേഷ്​ഗോപിയെ വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. കഥാപാത്രങ്ങളുടെ പേരുകൾ കൊണ്ടും വസ്ത്രധാരണകൾ കൊണ്ടും സിനിമ വ്യത്യസ്തത പുലർത്തി. ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്ന വാഹനങ്ങൾ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ​ഗോപി ഉപയോ​ഗിക്കുന്ന മാൽബ്രോ എന്നെഴുതിയ മഞ്ഞ ജിപ്സി വാഹനപ്രേമികളുടെ ആവേശമായിരുന്നു. പശ്ചാത്തല സം​ഗീതവും ​ഗാനങ്ങളും അതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ളവയായിരുന്നു. കൗബോയ് സിനിമകളെ അനുസ്മരിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നു തൊണ്ണൂറുകളിൽ തരംഗമായ ഹൈവെ. ഇതിനെല്ലാംമുപരി മലയാള ഭാഷയ്‌ക്കപ്പുറം അതിർത്തികൾ ഭേദിച്ച് ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലുമടക്കം ചിത്രം വമ്പൻ വിജയം നേടി. ഈ ചിത്രത്തോട് കൂടി തെലുങ്ക് സിനിമാ പ്രേമികൾക്കിയിൽ സൂപ്പർസ്റ്റാറായി മാറി സുരേഷ്​ഗോപി.

ഒരുകാലത്ത് തരം​ഗമായി മാറിയ സിനിമയുടെ രണ്ടാം ഭാ​ഗം വരുമ്പോൾ, ജയരാജ്-സുരേഷ്​ഗോപി കോംബോ തിരികെ എത്തുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും സിനിമപ്രേമികൾ പ്രതീക്ഷിക്കുന്നില്ല. മിസ്റ്ററി ആക്ഷൻ ത്രില്ലറായാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ലീമാ ജോസഫാണ്. ജയരാജും സുരേഷ് ഗോപിയും നിരവധി സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. ഹൈവെ, കളിയാട്ടം, പൈതൃകം, അശ്വരൂഢൻ എന്നിവ ജയരാജ്-സുരേഷ്​ഗോപി കോംബോയിൽ പിറന്നവയാണ്. കളിയാട്ടം എന്ന സിനിമ സുരേഷ് ഗോപിക്ക് ദേശീയ ചലച്ചിത്ര അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി കൊടുത്തു.

 

 

Tags: Suresh Gopijayaraj
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies