ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടാം ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയ്‌ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവിനാണ് പ്രതി ഷാഫിയെ കോടതി ശിക്ഷിച്ചത്. ഇതിന് പുറമേ 25,000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. ഇതിന് പുറമേ കുട്ടിയ്‌ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകാൻ തമിഴ്‌നാട് സർക്കാരിനും കോടതി നിർദ്ദേശം നൽകി.
2019ലാണ് 13 കാരിയായ കുട്ടിയെ ഷാഫി പീഡനത്തിന് ഇരയാക്കിയത്. ചെന്നൈ സ്വദേശിയായ ഷാഫി നാല് വർഷങ്ങൾക്ക് മുൻപാണ് ഭർത്താവുമായി വേർപിരിഞ്ഞ പെൺകുട്ടിയുടെ അമ്മയെ വിവാഹം ചെയ്തത്. ഇതിന് ശേഷം നിരവധി തവണ ഇയാൾ കുട്ടിയെ ആരും അറിയാതെ പീഡിപ്പിക്കുകയായിരുന്നു. ഒരിക്കൽ കുട്ടി ഇക്കാര്യം മുത്തശ്ശിയോടും മുത്തശ്ശനോടും പറഞ്ഞു. ഇവരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. ശിക്ഷയിൽ നിന്നും ഒഴിവാകാൻ നിരവധി വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചെങ്കിലും അതെല്ലാം കോടതി നിരാകരിക്കുകയായിരുന്നു.
Comments