രാംപൂരിൽ ബിജെപി നേടിയത് തകർപ്പൻ വിജയം; ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ വട്ടപ്പൂജ്യമായി അസം ഖാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംപൂരിൽ ബിജെപി നേടിയത് തകർപ്പൻ വിജയം; ഉത്തർ പ്രദേശ് രാഷ്‌ട്രീയത്തിൽ വട്ടപ്പൂജ്യമായി അസം ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 06:22 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ, ഉത്തർ പ്രദേശിലെ രാംപൂരിലും അസംഗഢിലും തകർപ്പൻ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. സമാജ് വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവിന്റെയും അസം ഖാന്റെയും മുഖത്തേറ്റ കനത്ത രാഷ്‌ട്രീയ പ്രഹരങ്ങളായാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. സംഘടനാ സംവിധാനം കൃത്യമായ ആസൂത്രണത്തിലൂടെ പ്രയോഗിച്ചാണ് ഇരു മണ്ഡലങ്ങളിലും ബിജെപി ഗംഭീര വിജയങ്ങൾ നേടിയത്.

കേന്ദ്ര മന്ത്രിമാർക്കൊപ്പം 16 സംസ്ഥാന മന്ത്രിമാരാണ് രാംപൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകിയത്. കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർക്കായിരുന്ന് പ്രചാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം. തത്ഫലമായി, അസം ഖാന്റെ അടുത്ത അനുയായി അസീം രാജയെ നാൽപ്പത്തി രണ്ടായിരത്തിന് മേൽ വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി വിജയിച്ചത്.

ഉത്തർ പ്രദേശ് ധനകാര്യ വകുപ്പ് മന്ത്രി സുരേഷ് ഖന്നയുടെ കൃത്യമായ സാന്നിദ്ധ്യം സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം രാംപൂരിൽ ഉണ്ടായിരുന്നു. സാമൂഹ്യക്ഷേമ- പട്ടികജാതി/ പട്ടികവർഗ വകുപ്പ് മന്ത്രി അസീം അരുൺ, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗുലാബ് ദേവി, റവന്യൂ വകുപ്പ് മന്ത്രി അനൂപ് പ്രധാൻ എന്നിവരും പ്രചാരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.

പിന്നോക്ക, ദളിത് വിഭാഗങ്ങൾക്കിടയിലും, ഒരു പരിധി വരെ മുസ്ലീം സമുദായത്തിനിടയിലും ശക്തമായ സ്വാധീനം ചെലുത്താൻ സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവത്തിനും സാധിച്ചു. കൂടാതെ, കേന്ദ്ര മന്ത്രി ബി എൽ വർമ, മന്ത്രിമാരായ ധരംപാൽ സിംഗ്, ജിതിൻ പ്രസാദ എന്നിവരും ഘനശ്യാം സിംഗ് ലോധിക്ക് വേണ്ടി സജീവമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അതേസമയം, സമാജ് വാദി പാർട്ടി പ്രധാനമായും ആശ്രയിച്ചത് അസം ഖാനെ മാത്രമായിരുന്നു. ഇത് അവർക്ക് കനത്ത തിരിച്ചടിയായി. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് മാസങ്ങളോളം ജയിലിൽ കിടന്ന ശേഷം തിരിച്ചെത്തിയ അസം ഖാനെ ജനങ്ങൾ പൂർണ്ണമായും തിരസ്കരിച്ചു. സ്വന്തം ശക്തി കേന്ദ്രത്തിൽ നേരിട്ട ദയനീയമായ പരാജയം കൂടി ആയപ്പോൾ, ഉത്തർ പ്രദേശ് രാഷ്‌ട്രീയത്തിൽ അസം ഖാന്റെ കാലഘട്ടം ഏറെക്കുറെ അവസാനിച്ചു.

Tags: BJPsamajwadi partyazam khanRampur
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies